വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ്‌ പോസ്റ്റർ; പൊലീസ് അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2022 10:21 AM  |  

Last Updated: 24th September 2022 10:27 AM  |   A+A-   |  

maoist_poster

നഗരത്തില്‍ പ്രത്യക്ഷപ്പെട്ട മാവോയിസ്റ്റ് പോസ്റ്റര്‍/ ടിവി ദൃശ്യം

 

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.  തൊണ്ടർനാട്  കുഞ്ഞോത്താണ് മാവോയിസ്റ്റ്‌ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് നാട്ടുകാർ ടൗണിൽ പലയിടത്തും പോസ്റ്റർ പതിച്ചത് കണ്ടത്. സിപിഐ  മാവോയിസ്റ്റിന്റെ പേരിലുള്ളവയാണ് പോസ്റ്ററുകൾ. 

ആദിവാസികളുടെ അവകാശ നിഷേധത്തിനെതിരെയും ഭൂമിയുടെ പട്ടയത്തിനുവേണ്ടിയും പോരാടാൻ പോസ്റ്ററിൽ ആഹ്വാനം ചെയ്യുന്നു.   തൊണ്ടർനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാണാതായ എട്ടുവയസ്സുകാരന്‍ മരിച്ച നിലയില്‍; പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ