ഹർത്താൽ ആക്രമണം; 1287 പേര്‍ അറസ്റ്റിൽ; 308 കേസുകൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2022 07:37 PM  |  

Last Updated: 25th September 2022 07:37 PM  |   A+A-   |  

pfi_harthal

കടകള്‍ തകര്‍ത്ത നിലയില്‍/ ചിത്രം: എഎന്‍ഐ

 

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിനെ തുടർന്നുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1287 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കി.

തിരുവനന്തപുരം സിറ്റിയിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തു. 52 പേർ അറസ്റ്റിലാണ്. 151 പേർ കരുതൽ തടങ്കലിലാണ്. തിരുവനന്തപുരം റൂറല്‍  പൊലീസ് പരിധിയിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 132 പേർ അറസ്റ്റിലായി. 22 പേർ കരുതൽ തടങ്കലിലാണ്. കൊല്ലം സിറ്റിയിൽ 27 കേസ് രജിസ്റ്റർ ചെയ്തു. 169 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 13 പേർ കരുതൽ തടങ്കലിലാണ്.

കൊല്ലം റൂറല്‍ പൊലീസ് 12 കേസുകൾ രജിസ്റ്റർ ചെയ്തു. 85 പേർ അറസ്റ്റിലാണ്. 63 പേരാണ് കരുതൽ തടങ്കലിലുള്ളത്. പത്തനംതിട്ടയിൽ 15 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 111 പേരെ അറസ്റ്റ് ചെയ്തു. രണ്ട് പേർ കരുതൽ തടങ്കലിൽ. 

ആലപ്പുഴയിൽ 15 കേസുകൾ രജിസ്റ്റർ ചെയ്തു. 19 പേരെ അറസ്റ്റ് ചെയ്തു. 71 പേർ കരുതൽ തടങ്കലിലാണ്. കോട്ടയത്ത് 28 കേസിൽ 215 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 77 പേർ കരുതൽ തടങ്കലിലാണ്. ഇടുക്കിയിൽ നാല് കേസിൽ 16 പേർ അറസ്റ്റിലായി. മൂന്ന് പേർ കരുതൽ തടങ്കലിൽ.

എറണാകുളം സിറ്റിയിൽ ആറ് കേസെടുത്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. 16 പേരാണ് കരുതൽ തടങ്കലിലുള്ളത്. എറണാകുളം റൂറലിൽ 17 കേസ് രജിസ്റ്റർ ചെയ്തു. 21 പേർ അറസ്റ്റിലായി. 22 പേർ കരുതൽ തടങ്കലിലാണ്. 

തൃശൂര്‍ സിറ്റിയിൽ 10 കേസെടുത്തു. 18 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 14 പേർ കരുതൽ തടങ്കലിലാണ്. തൃശൂര്‍ റൂറലിൽ ഒൻപത് കേസ് രജിസ്റ്റർ ചെയ്തു. പത്ത് പേരുടെ അറസ്റ്റും പത്ത് പേരെ കരുതൽ തടങ്കലിലും പ്രവേശിപ്പിച്ചു.

പാലക്കാട് ഏഴ് കേസിൽ 46 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 35 പേർ കരുതൽ തടങ്കലിലാണ്. മലപ്പുറത്ത് 34 കേസിൽ 141 പേർ അറസ്റ്റിലായി. 128 പേർ കരുതൽ തടങ്കലിലാണ്. 

കോഴിക്കോട് സിറ്റി പരിധിയിൽ 18 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. 26 പേർ അറസ്റ്റിലായി. 21 പേർ കരുതൽ തടങ്കലിലാണ്. കോഴിക്കോട് റൂറലിൽ 8 പേർ പിടിയിലായി. 14 പേർ അറസ്റ്റിലാണ്.  23 പേർ കരുതൽ തടങ്കലിലാണ്. വയനാട് അഞ്ച് കേസിൽ 114 പേരെ അറസ്റ്റ് ചെയ്തു. 19 പേർ കരുതൽ കസ്റ്റഡിയിലാണ്. 

കണ്ണൂര്‍ സിറ്റിയിൽ 26 കേസ് കൂടി രജിസ്റ്റർ ചെയ്തു. 31 പേർ അറസ്റ്റിലായി. 101 പേർ കരുതൽ തടങ്കലിലുണ്ട്. കണ്ണൂര്‍ റൂറലിൽ ഏഴ് കേസിൽ 10 അറസ്റ്റുണ്ടായി. ഒൻപത് പേർ കസ്റ്റഡിയിലാണ്. കാസര്‍ക്കോട് ജില്ലിയിൽ 10 കേസിൽ 52 അറസ്റ്റ് രേഖപ്പെടുത്തി. 34 പേരെ കരുതൽ തടങ്കലിൽ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഹർത്താലിനിടെ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്: കോഴിക്കോട് രണ്ടുപേർ അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ