കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്; കമ്പ്യൂട്ടറും മൊബൈലും പിടിച്ചെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2022 06:16 PM  |  

Last Updated: 25th September 2022 06:16 PM  |   A+A-   |  

POLICE_RAID

കണ്ണൂരില്‍ പൊലീസിന്റെ റെയ്ഡിന്റെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്

 

കണ്ണൂര്‍: കണ്ണൂരില്‍  പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്. താണയിലെ ഒരു സ്ഥാപനത്തില്‍ നിന്നും കമ്പ്യൂട്ടറും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഉറവിടം കണ്ടെത്തുക, സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് കണ്ണൂരില്‍ പൊലീസ് റെയ്ഡ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത് എന്ന കാര്യത്തില്‍ പൊലീസ് കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി ബന്ധമുള്ള സ്ഥാപനങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഓഹരിയുള്ള സ്ഥാപനങ്ങളിലുമാണ് മുഖ്യമായി പരിശോധന നടന്നത്. താണയ്ക്ക് പുറമേ കണ്ണൂര്‍ പ്രഭാത് ജംഗ്ഷന്‍, മട്ടന്നൂര്‍, ചക്കരക്കല്ല്, ഇരിട്ടി, ഉളിയില്‍ എന്നിവിടങ്ങളിലും പരിശോധന നടന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഹർത്താലിനിടെ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്: കോഴിക്കോട് രണ്ടുപേർ അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ