കാട്ടാനക്കൂട്ടം പാഞ്ഞടുത്തു; കര്‍ഷകന്‍ പ്രാണനും കൊണ്ട് ഓടി മരത്തിന് മുകളില്‍; താഴെയിറങ്ങാനായത് ഒന്നര മണിക്കുറിന് ശേഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2022 11:11 AM  |  

Last Updated: 27th September 2022 11:11 AM  |   A+A-   |  

munnar_elephant

മരത്തിന് മുകളില്‍ കയറി ഇരിക്കുന്ന കര്‍ഷകന്‍

 

മൂന്നാര്‍: കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കര്‍ഷകന്‍ മരത്തിന് മുകളില്‍ കയറി ഇരുന്നത് ഒന്നരമണിക്കൂര്‍. ചിന്നക്കനാലിലാണ് സംഭവം. ഇന്നലെ രാവിലെ സിങ്കുകണ്ടം സ്വദേശി സജിയാണ് കൃഷിയിടത്തില്‍ കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ടത്.

കൊമ്പന്‍ പാഞ്ഞടുത്തതോടെ സജി സമീപത്തെ യൂക്കാലി മരത്തിലേക്ക് കയറി. ഒരു കൊമ്പനും പിടിയാനയും രണ്ടു കുട്ടിയാനകളുമായിരുന്നു കൂട്ടത്തിലുണ്ടായിരുന്നത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വഴി കാണാതെ വന്നതോടെയാണ് മരത്തില്‍ കയറിയത്.

മരത്തില്‍ കയറിയ സജിക്ക് ആനക്കൂട്ടം മടങ്ങാതെ ഇറങ്ങാന്‍ കഴിയുമായിരുന്നില്ല.  ഒടുവില്‍ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പടക്കം പൊട്ടിച്ചും ബഹളം വച്ചും ഏറെ പണിപ്പെട്ടാണ് കാട്ടാനകളെ  തുരത്തിയത്. അതോടെയാണ് സജിക്ക് നിലത്തിറങ്ങാനായത്. പ്രദേശത്ത് കഴിഞ്ഞ കുറച്ച് നാളുകളായി കാട്ടാന ശല്യം രൂക്ഷമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തെരുവുനായ്ക്കളെ കൊല്ലാന്‍ അനുവദിക്കണം; സംസ്ഥാനം സുപ്രീം കോടതിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ