എംസിഎ പ്രവേശനം: സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2022 06:18 AM  |  

Last Updated: 27th September 2022 06:18 AM  |   A+A-   |  

students

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കേരളത്തിലെ എഐസിടിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ) കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള ജനറൽ വിഭാഗക്കാർക്കുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. 

അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി  സെപ്റ്റംബർ 27 നകം ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. ഫീസ് ഒടുക്കിയവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത അലോട്ട്‌മെന്റ് മെമ്മോ സഹിതം സെപ്റ്റംബർ 28 ന് അതത് കോളേജുകളിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്ലസ് വൺ : രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രവേശനം ഇന്നു കൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ