വാങ്ങിക്കൊണ്ടു വരുന്നതിനിടെ റോഡില്‍ വെച്ച് മിനി ബസ് കത്തിയെരിഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2022 09:24 AM  |  

Last Updated: 29th September 2022 09:24 AM  |   A+A-   |  

fire

പ്രതീകാത്മക ചിത്രം

 

ഏനാത്ത്: വാങ്ങിക്കൊണ്ടു വരുന്നതിനിടെ റോഡിൽ വെച്ച് മിനി ബസിന് തീപിടിച്ചു. കൊല്ലം അഞ്ചലിൽ നിന്ന് തിരുവല്ല സ്വദേശി ഷാജഹാൻ വാങ്ങിക്കൊണ്ടുവന്ന വാഹനത്തിനാണ് തീ പിടിച്ചത്. സെക്കൻഡ് ഹാൻഡ് വാഹനമായിരുന്നു ഇത്. 

എംസി റോഡിൽ പുതുശേരി ഭാഗം പെട്രോൾ പമ്പിനു സമീപം ബുധനാഴ്ച രാത്രി 10ന് ആണ് സംഭവം. ആർക്കും പരുക്കില്ല. ഡ്രൈവർ തിരുവല്ല പാറയ്ക്കൽ റഷീദ് മാത്രമാണ് ഈ സമയം വാഹനത്തിൽ ഉണ്ടായിരുന്നത്. വാനിനു പിൻവശത്ത് മുകൾ ഭാഗത്തുനിന്നാണ് ആദ്യം പുക ഉയർന്നത്. 

ഗന്ധം അനുഭവപ്പെട്ടതോടെ ഡ്രൈവർ വാഹനം നിർത്തി പരിശോധിച്ചപ്പോഴാണ് തീ പടരുന്നത് കണ്ടത്. അടൂരിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണം എന്നാണ് സൂചന. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 

തൃശൂരില്‍ സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം; വഴിയാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ