പ്രായപരിധി മാനദണ്ഡം മാര്‍ഗനിര്‍ദേശം മാത്രം; എങ്ങനെ നടപ്പാക്കുമെന്ന് ചര്‍ച്ച ചെയ്യും: ഡി രാജ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2022 04:18 PM  |  

Last Updated: 30th September 2022 04:18 PM  |   A+A-   |  

raja

ഡി രാജ/ ഫയല്‍

 

തിരുവനന്തപുരം: സിപിഐയിലെ പ്രായപരിധി മാനദണ്ഡം മാര്‍ഗനിര്‍ദേശം മാത്രമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ. ഓരോ സംസ്ഥാനത്തും നിര്‍ദേശം എങ്ങനെ നടപ്പാക്കുമെന്ന് ചര്‍ച്ച ചെയ്യുകയാണ്. കേരളത്തിലെ വിഭാഗീയ പ്രശ്‌നങ്ങളെപ്പറ്റി പ്രതികരണത്തിനില്ലെന്നും ഡി രാജ പറഞ്ഞു. 

സംസ്ഥാന നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യും. അതിനുമുമ്പ് ഇക്കാര്യത്തില്‍ പ്രതികരിക്കാനാകില്ലെന്നും ഡി രാജ പറഞ്ഞു. ബിഹാറില്‍ 75 വയസ്സിനു മുകളില്‍ പ്രായമുള്ളയാളെ സംസ്ഥാന സെക്രട്ടറിയാക്കിയത് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു മറുപടി. 

 

ഈ വാർത്ത കൂടി വായിക്കൂ 

ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ബോംബെ ഹൈക്കോടതിയിലേക്ക്; രണ്ടു ചീഫ്ജസ്റ്റിസുമാരടക്കം നിരവധി പേര്‍ക്ക് സ്ഥലംമാറ്റം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ