പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

ചുങ്കക്കുന്ന് ഇരട്ടത്തോട് ബാവലിപ്പുഴയില്‍  രാവിലെ പതിനൊന്നരയോടെ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. 
അപകടത്തില്‍ മരിച്ച ലിജോ/ ടെലിവിഷന്‍ ചിത്രം
അപകടത്തില്‍ മരിച്ച ലിജോ/ ടെലിവിഷന്‍ ചിത്രം

കണ്ണൂര്‍: അച്ഛനും മകനും പുഴയില്‍ മുങ്ങിമരിച്ചു. ഒറ്റപ്ലാവ് സ്വദേശികളായ ലിജോ ജോസ് (32) മകന്‍ നെവിന്‍ (6) എന്നിവരാണ് മരിച്ചത്. ചുങ്കക്കുന്ന് ഇരട്ടത്തോട് ബാവലിപ്പുഴയില്‍  രാവിലെ പതിനൊന്നരയോടെ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. 

മകനെ തോളിലിരുത്തി ലിജോ വെള്ളത്തില്‍ ഇറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതിനിടയില്‍ കാല്‍തെറ്റി ലിജോ പുഴയിലേക്ക് വീണു. തുടര്‍ന്ന് ആറുവയസുകാരന്‍ ചെളിക്കുളളിലേക്ക് വീണു. മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ ലിജോയും ചെള്ളിക്കുള്ളില്‍പ്പെടുകയായിരുന്നു. 

ഈ സമയത്ത് ബന്ധുക്കളായ രണ്ടുകുട്ടികള്‍ കൂടി സ്ഥലത്തുണ്ടായിരുന്നു. കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തി. ഏറെനേരത്തെ തിരച്ചിലിനൊടുവിലാണ് ചെളിയില്‍ പുതഞ്ഞ നിലയില്‍ അച്ഛന്റെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടെ മൃതദേഹം പേരാവൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com