'മഹാരാഷ്ട്ര സര്‍ക്കാരിനും പൊലീസിനും നന്ദി'; പ്രതി പിടിയിലായത് സ്ഥിരീകരിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി ( വീഡിയോ)

മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നാണ് പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലാകുന്നത്
പ്രതി ഷഹറൂഖ് സെയ്ഫി, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്‌
പ്രതി ഷഹറൂഖ് സെയ്ഫി, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്‌


ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെയ്പുകേസിലെ പ്രതി പിടിയിലായതായി സ്ഥിരീകരിച്ച് കേന്ദ്ര റെയില്‍വേമന്ത്രി. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നാണ് പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലാകുന്നത്. പ്രതിയെ പിടികൂടാന്‍ പ്രയത്‌നിച്ച എന്‍ഐഎ, മഹാരാഷ്ട്ര പൊലീസ്, ആര്‍പിഎഫ് തുടങ്ങി എല്ലാ സേനകള്‍ക്കും നന്ദിയെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷണവ് പറഞ്ഞു. 

ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് നടന്നത്. അക്രമം നടന്ന് ഏതാനും ദിവസത്തിനകം പ്രതിയെ പിടികൂടാനായി. മഹാരാഷ്ട്ര സര്‍ക്കാരിനും പൊലീസിനും പ്രത്യേകം നന്ദിയെന്നും കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷണവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലാകുന്നത്. പൊലീസ് എത്തിയതറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പ്രതിയെ കീഴടക്കുകയായിരുന്നു. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡും കേന്ദ്ര ഏജന്‍സികളും ആര്‍പിഎഫും സംയുക്തമായി നടത്തിയ നീക്കമാണ് പ്രതിയെ പെട്ടെന്ന് പിടികൂടാന്‍ സഹായകമായത്. 

പ്രതിയുടെ മുഖത്തും ശരീരത്തും പൊള്ളലേറ്റ പരിക്കുകളുണ്ട്. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയതെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വ്യക്തമാക്കി. ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അനുസരിച്ചാണ് പ്രതിയിലേക്കെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com