ജയിലുകളില്‍ മതപഠനവും പ്രാര്‍ത്ഥനകളും കൗണ്‍സലിങ്ങും വേണ്ട; വിലക്കേര്‍പ്പെടുത്തി ഉത്തരവ്; ഇനി മോട്ടിവേഷന്‍ ക്ലാസുകള്‍ മാത്രം

ഇനി മോട്ടിവേഷന്‍ ക്ലാസുകള്‍ക്ക് മാത്രമേ ജയിലുകളില്‍ അനുമതി നല്‍കുകയുള്ളൂ
വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍
വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍

തിരുവനന്തപുരം:  സംസ്ഥാനത്തെ ജയിലുകളില്‍ മതപഠനം അടക്കമുള്ളവയ്ക്ക് വിലക്കേര്‍പ്പെടുത്തി. ജയിലുകളില്‍ പുറത്തുനിന്നുള്ള സംഘങ്ങളെത്തി നടത്തുന്ന മതപരമായ ചടങ്ങുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ജയിലുകളില്‍ വിവിധ മതസംഘടനകള്‍ നടത്തുന്ന മതപഠനക്ലാസുകള്‍, ആധ്യാത്മിക ക്ലാസുകള്‍ തുടങ്ങിയവ വേണ്ട. പ്രാര്‍ത്ഥനകള്‍, കൗണ്‍സലിങ് എന്നിവയ്ക്കായി സംഘടനകള്‍ക്ക് നല്‍കിയ അനുമതിയും റദ്ദാക്കി. അനുമതികളെല്ലാം കഴിഞ്ഞമാസം 30 ഓടെ അവസാനിച്ചതായി ജയില്‍മേധാവി വ്യക്തമാക്കി. 

ഇനി മോട്ടിവേഷന്‍ ക്ലാസുകള്‍ക്ക് മാത്രമേ ജയിലുകളില്‍ അനുമതി നല്‍കുകയുള്ളൂ. ഇതിനായി മോട്ടിവേഷന്‍ നല്‍കുന്ന സംഘടനകളുടെ പാനല്‍ നല്‍കാനും ജയില്‍മേധാവി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ വിവിധ സംഘടനകള്‍ ജയിലിലെത്തി അന്തേവാസികള്‍ക്കായി പ്രാര്‍ഥനകളും കൗണ്‍സിലിങ്ങും നടത്താറുണ്ടായിരുന്നു. ഇതിനു ആഭ്യന്തരവകുപ്പാണ് അനുമതി നല്‍കിയിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com