കളമശ്ശേരിയിലെ ദത്തു വിവാദം; കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി

തീരുമാനമെടുക്കാന്‍ ഹൈക്കോടതി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: എറണാകുളം കളമശ്ശേരിയിലെ അനധികൃത ദത്തു വിവാദത്തില്‍ കുട്ടിയെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. കുഞ്ഞിനെ കൈമാറുന്നതില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. 

കുഞ്ഞിന്റെ സംരക്ഷണം എറ്റെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നു. തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കുഞ്ഞിനെ കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് യഥാര്‍ത്ഥ മാതാപിതാക്കള്‍ അറിയിച്ചു. 

തുടര്‍ന്ന് കുഞ്ഞിന്റെ സംരക്ഷണം തൃപ്പൂണിത്തുറയിലെ ദമ്പതികളെ എല്‍പ്പിക്കുന്നതില്‍ തടസ്സമില്ലെന്ന് ചൂണ്ടിക്കാട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മാര്‍ച്ച് 13 ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇക്കാര്യങ്ങള്‍ പരിശോധിച്ചായിരുന്നു കുട്ടിയുടെ സംരക്ഷണം ദമ്പതികള്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com