ആന്ധ്ര മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയിലേക്ക്? 

കഴിഞ്ഞമാസം കിരൺകുമാർ റെഡ്ഡി കോൺ​ഗ്രസിൽ നിന്നും രാജിവെച്ചിരുന്നു
കിരണ്‍കുമാര്‍ റെഡ്ഡി രാഹുല്‍ഗാന്ധിയ്‌ക്കൊപ്പം/ ഫയല്‍
കിരണ്‍കുമാര്‍ റെഡ്ഡി രാഹുല്‍ഗാന്ധിയ്‌ക്കൊപ്പം/ ഫയല്‍

ഹൈദരാബാദ്: ഹൈദരാബാദ്:  ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. ഇന്ന് ഉച്ചയ്ക്ക് ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഏറെക്കാലമായി കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കി നില്‍ക്കുകയായിരുന്നു 62 കാരനായ കിരണ്‍കുമാര്‍ റെഡ്ഡി. മാര്‍ച്ച് മാസം 11-ാം തീയതി കിരണ്‍കുമാര്‍ റെഡ്ഡി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന് കത്തു നല്‍കിയിരുന്നു. 

വിഭജനത്തിന് മുമ്പുള്ള ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്നു കിരണ്‍കുമാര്‍ റെഡ്ഡി. 2010 നവംബര്‍ മുതല്‍ 2014 മാര്‍ച്ച് വരെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചു. അതിനു മുമ്പ് നിയമസഭ സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

കഴിഞ്ഞദിവസം മുതിര്‍ന്ന ബിജെപി നേതാക്കള്‍ കിരണ്‍കുമാര്‍ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. അടുത്ത തെരഞ്ഞെടുപ്പില്‍ കിരണ്‍കുമാര്‍ റെഡ്ഡിയെ പാര്‍ട്ടിയുടെ മുഖമായി അവതരിപ്പിക്കും, പ്രധാന സ്ഥാനം നല്‍കും തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com