കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ യുവാവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ നാല് പേര്‍ അറസ്റ്റില്‍. ആമ്പല്ലൂര്‍ പെരുമ്പിള്ളി മാടപ്പിള്ളില്‍ വീട്ടില്‍ ആദര്‍ശ് (26), ഐക്കരനാട് മീമ്പാറ കുറിഞ്ഞി ഭാഗത്ത് വാരിശ്ശേരി വീട്ടില്‍ ബിപിന്‍ (35), മുരിയമംഗലം മാമല വലിയപറമ്പില്‍ വീട്ടില്‍ ഫ്രെഡിന്‍ (26), ഇപ്പോള്‍ ചോറ്റാനിക്കര ആശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തിരുവാങ്കുളം കുട്ടിയേഴത്ത് വീട്ടില്‍ നിജു ജോര്‍ജ്(34) എന്നിവരെയാണ് ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ചോറ്റാനിക്കരദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ തൃശൂര്‍ എടക്കുളം സ്വദേശി പ്രശാന്തിനെ ശാസ്താമുകളിലുള്ള പാറമടയില്‍ കൊണ്ടുപോയി കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പഴ്‌സും, പണവും, എറ്റിഎം കാര്‍ഡും, വിവിധ തിരിച്ചറിയല്‍ കാര്‍ഡുകളുമടക്കം 35000 രൂപയോളം കവര്‍ച്ച ചെയ്യുകയായിരുന്നു.
ആദര്‍ശ്, ഫ്രെഡിന്‍ എന്നിവര്‍ക്കെതിരെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകളും, മയക്കുമരുന്ന് കേസുകളുമുണ്ട്. ആദര്‍ശ് കാപ്പാ ശിക്ഷ അനുഭവിച്ച് അടുത്ത കാലത്താണ് പുറത്തിറങ്ങിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക