തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി ടിപ്പര്‍ ഇടിച്ചു മരിച്ചു; അന്വേഷണം

കൊലക്കേസ് പ്രതി വാഹനാപകടത്തില്‍ മരിച്ചു
മരിച്ച രഞ്ജിത്ത്
മരിച്ച രഞ്ജിത്ത്

തിരുവനന്തപുരം: കൊലക്കേസ് പ്രതി വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം തോട്ടവാരം സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. പെരുങ്കടവിളയില്‍ വെച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ടിപ്പര്‍ ഡ്രൈവര്‍ ഒളിവിലാണ്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. മാരായമുട്ടം ജോസ് വധക്കേസില്‍ പ്രതിയാണ് രഞ്ജിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com