പശ്ചിമഘട്ട മലനിരകളില്‍ കടുവകളുടെ എണ്ണം കുറഞ്ഞു; 824 ആയി 

പശ്ചിമഘട്ട മലനിരകളില്‍ കടുവകളുടെ എണ്ണം കുറഞ്ഞതായി സെന്‍സസ് റിപ്പോര്‍ട്ട്
പ്രോജക്ട് ടൈഗറിന്റെ 50-ാം വാര്‍ഷികത്തില്‍ പ്രത്യേക നാണയം പുറത്തിറക്കിയപ്പോള്‍, പിടിഐ
പ്രോജക്ട് ടൈഗറിന്റെ 50-ാം വാര്‍ഷികത്തില്‍ പ്രത്യേക നാണയം പുറത്തിറക്കിയപ്പോള്‍, പിടിഐ

ന്യൂഡല്‍ഹി: പശ്ചിമഘട്ട മലനിരകളില്‍ കടുവകളുടെ എണ്ണം കുറഞ്ഞതായി സെന്‍സസ് റിപ്പോര്‍ട്ട്. 2022ലെ കടുവ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം പശ്ചിമഘട്ട മലനിരകളില്‍ കടുവകളുടെ എണ്ണം 824 ആയാണ് കുറഞ്ഞത്. തൊട്ടുമുന്‍പത്തെ 2018ലെ സെന്‍സസ് കണക്ക് പ്രകാരം 981 ആയിരുന്ന സ്ഥാനത്താണ് ഈ കുറവ്. 

അതേസമയം മൊത്തത്തില്‍ രാജ്യത്ത് കടുവകളുടെ എണ്ണം വര്‍ധിച്ചു. 3167 ആയാണ് ഉയര്‍ന്നത്. 2018ലെ സെന്‍സസില്‍ നിന്ന് വ്യത്യസ്തമായി കടുവകളുടെ എണ്ണത്തില്‍ ഇരുനൂറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2018ല്‍ 2967 ആയിരുന്നു കടുവകളുടെ എണ്ണം. കടുവകളുടെ എണ്ണത്തില്‍ 6.74 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കടുവ സെന്‍സസിന്റെ പ്രകാശനം നിര്‍വഹിച്ചത്.

സെന്‍സസ് പ്രകാരം 2006ല്‍ പശ്ചിമഘട്ട മലനിരകളില്‍ 402 കടുവകളാണ് ഉണ്ടായിരുന്നത്. 2010ല്‍ ഇത് 534 ആയി വര്‍ധിച്ചു. 2014ലും വര്‍ധനയാണ് രേഖപ്പെടുത്തിയത്. 776 കടുവകളാണ് ഉണ്ടായിരുന്നത്. 2018ല്‍ ഇത് 981 വര്‍ധിച്ചു. എന്നാല്‍ 2022ല്‍ കടുവകളുടെ എണ്ണത്തില്‍ ഏകദേശം 160ന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com