കൊച്ചി; മദ്യലഹരിയിൽ അശ്രദ്ധമായി വാഹനമോടിച്ചത് ചോദ്യം ചെയ്ത നാട്ടുകാരെയും വാഹനയാത്രക്കാരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവാവ്. വെള്ളിയാഴ്ച വൈകിട്ട് കുന്നുംപുറം ജംങ്ഷനു സമീപമാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് പാലച്ചുവടിലെ ഫ്ലാറ്റിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശി ആശിഷ് കോമസിനെ പൊലീസ് അറസ്റ്റു ചെയ്തു.
ആഡംബര വാഹനത്തിൽ കുന്നുംപുറത്തേക്ക് വരുന്ന വഴി ആശിഷ് നിരവധി വാഹനങ്ങൾ ഉരസിയിരുന്നു. അമിതവേഗത്തിൽ പാഞ്ഞ ഇയാളെ നാട്ടുകാരും മറ്റു വാഹനത്തിലുള്ളവരും തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ ആശിഷ് വാഹനത്തിലുണ്ടായിരുന്ന തോക്കെടുത്ത് ചൂണ്ടുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
ഇതിനിടെ സമീപത്തെ കടയിലും ബിറിലും കയറി ഇയാൾ ബഹളമുണ്ടാക്കി. സംഭവമറിഞ്ഞ് എത്തിയ പൊലീസിന് നേരെയും ഇയാൾ ഭീഷണിമുഴക്കി. തുടർന്നാണ് ഇയാൾ പിടിയിലാവുന്നത്. ലൈസൻസ് ആവശ്യമില്ലാത്ത എയർഗണ്ണാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ