വയോധികയോട് മോശം പെരുമാറ്റം: ധര്‍മ്മടം എസ്എച്ച്ഒയ്‌ക്കെതിരെ കേസെടുത്തു; ചുമത്തിയത് ദുര്‍ബല വകുപ്പുകളെന്ന് ആരോപണം

അസഭ്യം പറഞ്ഞതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തിട്ടില്ലെന്നാണ് ആക്ഷേപം
ധര്‍മ്മടം എസ്എച്ച്ഒ/ ടിവി ദൃശ്യം
ധര്‍മ്മടം എസ്എച്ച്ഒ/ ടിവി ദൃശ്യം

കണ്ണൂര്‍: കണ്ണൂര്‍ ധര്‍മ്മടം പൊലീസ് സ്റ്റേഷനില്‍ വയോധികയോട് അപമര്യാദയായി പെരുമാറിയ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ വി സ്മിതേഷിനെതിരെ കേസെടുത്തു. ജാമ്യം ലഭിക്കാവുന്ന ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് ധര്‍മ്മടം പൊലീസ് കേസെടുത്തത്. അസഭ്യം പറഞ്ഞതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തിട്ടില്ലെന്നാണ് ആക്ഷേപം. 

വാഹനാപകടക്കേസില്‍ കസ്റ്റഡിയിലെടുത്ത മകനെ ജാമ്യത്തിലെടുക്കാന്‍ വന്ന വയോധികയോടായിരുന്നു എസ്എച്ച്ഒയുടെ പരാക്രമം. മദ്യ ലഹരിയില്‍ സാധാരണ വേഷത്തില്‍ സ്റ്റേഷനിലെത്തിയാണ് എസ്എച്ച്ഒ സ്ത്രീയോട് മോശമായി പെരുമാറിയത്. അസഭ്യം വിളിക്കുകയും വയോധികയെ തള്ളിയിടുകയും ഇയാള്‍ ചെയ്തിരുന്നു. 

സംഭവം വിവാദമായതോടെ എസ്എച്ച്ഒ സ്മിതേഷിനെ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഹൃദ്രോഗിയാണെന്ന് അറിഞ്ഞിട്ടും വയോധികയെ ലാത്തികൊണ്ട് അടിച്ചെന്നും മോശമായി പെരുമാറുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. എസ്എച്ച്ഒയെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നതെന്നും വയോധികയുടെ കുടുംബം ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com