‌ബിനാലെയ്ക്ക് ക്ഷണിക്കാനെത്തി; ലഹരിക്കടത്തുകാരൻ കമ്മീഷണർ ഓഫീസിൽ പിടിയിൽ

എക്സൈസ് ഇൻസ്പെക്ടർ കെ സുധാകരന് രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ഇന്നോവ കാർ പിന്തുടരുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: ലഹരിക്കടത്തുകാരനെ പൊലീസ് കമ്മീണർ ഓഫീസിൽ വച്ച് പിടികൂടി. ബിനാലെയ്ക്ക് ക്ഷണിക്കാനെന്ന വ്യാജേനെയാണ് ഇയാൾ കമ്മീഷണർ ഓഫീസിൽ എത്തിയത്. 

എക്സൈസ് ഇൻസ്പെക്ടർ കെ സുധാകരന് രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ഇന്നോവ കാർ പിന്തുടരുകയായിരുന്നു. എന്നാൽ ഇന്നോവ കാർ കമ്മീഷണർ ഓഫീസിലേക്കാണ് കയറിയത്. കമ്മീഷണറെ ബിനാലെയ്ക്ക് ക്ഷണിക്കാൻ എത്തിയതെന്നായിരുന്നു അവിടെയുളള മറ്റ് ഉദ്യോ​ഗസ്ഥരോട് പറഞ്ഞത്.

പിന്നാലെയെത്തിയ എക്സൈസ് സംഘം സ്ഥലത്തെത്തി വിവരം പൊലീസിനെ അറിയിച്ചു. പൊലീസും എക്സൈസും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ഒമർ സുൻഹർ ആണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ വൈദ്യ പരിശോധനയ്ക്ക വിധേയനാക്കി. ഇയാളിൽ നിന്ന് 15​ഗ്രാം എം‍ഡിഎംഎ പിടിച്ചെടുത്തു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com