കേരള കോൺ​ഗ്രസ് വീണ്ടും പിളർപ്പിലേക്ക്; ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി 

ബിജെപി പിന്തുണയോടെ പുതിയ പാർട്ടി ജോണി നെല്ലൂർ രൂപീകരിക്കുമെന്നാണ് സൂചന
ജോണി നെല്ലൂർ/ ഫയൽ
ജോണി നെല്ലൂർ/ ഫയൽ

കോട്ടയം: കേരള കോൺ​ഗ്രസ് വീണ്ടും പിളർപ്പിലേക്ക്. കേരള കോൺ​ഗ്രസ് ജോസഫ് ​ഗ്രൂപ്പ് വൈസ് ചെയർമാൻ ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി ജോണി നെല്ലൂർ പാർട്ടിയിൽ നിന്നുള്ള രാജിക്കത്ത് പാർട്ടി ചെയർമാൻ പി ജെ ജോസഫിന് ഉടൻ കൈമാറും. 

ഈ മാസം 22 ന് പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടായേക്കും. നാഷണൽ പ്രോ​ഗ്രസീവ് പാർട്ടി എന്നാകും പുതിയ പാർട്ടിയുടെ പേര് എന്നാണ് വാർത്തകൾ. കേരള കോൺ​ഗ്രസിലെ ഏതാനും നേതാക്കൾ പുതിയ പാർട്ടിയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. മുൻ എംഎൽഎ മാത്യു സ്റ്റീഫൻ, ജോർജ് ജെ മാത്യു, പി എം മാത്യു തുടങ്ങിയവർ പുതിയ പാർട്ടിയിലേക്ക് എത്തുമെന്നാണ് സൂചന. 

കേരള കോൺ​ഗ്രസിൽ നിന്നും രാജിവെച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസും പുതിയ പാർട്ടിയിൽ ചേർന്നേക്കും. സിറോ മലബാർ സഭ ബിഷപ്പിന്റെ പിന്തുണയും പുതിയ പാർട്ടി രൂപീകരണത്തിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്രിസ്ത്യൻ വിഭാ​ഗത്തിലെ തീവ്രനിലപാടുകാരുടെ സംഘടനയായ കാസ ജനറൽ സെക്രട്ടറി ജോയി എബ്രഹാമും പുതിയ പാർട്ടിയുടെ ഭാ​ഗമാകുമെന്നാണ് വിവരം. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com