എഎപി സംസ്ഥാന ഘടകം പുനഃസംഘടിപ്പിച്ചു; പി സി സിറിയക്  ദേശീയ ജോയിന്റ് സെക്രട്ടറി; വിനോദ് മാത്യു വിൽസൺ സംസ്ഥാന പ്രസിഡന്റ് 

വിനോദ് മാത്യു വിൽസൺ എഎപിയുടെ പുതിസ സംസ്ഥാന പ്രസിഡന്റ്
വിനോദ് മാത്യു വിൽസൺ, എഎപി പതാക
വിനോദ് മാത്യു വിൽസൺ, എഎപി പതാക


ന്യൂഡ‍ൽഹി: അഡ്വ. വിനോദ് മാത്യു വിൽസൺ എഎപിയുടെ പുതിസ സംസ്ഥാന പ്രസിഡന്റ്. മുൻ സംസ്ഥാന കൺവീനർ പി സി സിറിയക്കിനെ ദേശീയ ജോയിൻ്റ് സെക്രട്ടറിയായി നിയമിച്ചു.  ശ്രീധരൻ ഉണ്ണി, ദിലീപ് മൊടപ്പിലശ്ശേരി എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്റുമാരായി കേന്ദ്രനേതൃത്വം നിയമിച്ചു. കേരളത്തിലെ മുഴുവൻ സംഘടന സംവിധാനങ്ങളും പിരിച്ചുവിട്ടതായി എഎപി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുനഃസംഘടന നടന്നത്. 

എം എസ് വേണുഗോപാലിനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും റാണി ആൻ്റോ, ഡോ. സെലിൻ ഫിലിപ്പ് എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും സാദിഖ് ലുക്മാനെ ട്രഷറർ ആയും നിയമിച്ചു. 

ഡോ.സബീന എബ്രഹാം ആണ് പുതിയ വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ്. ജിതിൻ സദാനന്ദൻ യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ്.  സുജിത്ത് സുകുമാരൻ വിവരാവകാശ വിഭാഗം സംസ്ഥാന പ്രസിഡന്റ്.  കർഷക വിഭാഗം സംസ്ഥാന പ്രസിഡന്റ് ആയി രാജീവ് നായരെയും സംസ്ഥാന സെക്രട്ടറി ആയി  ജസ്റ്റിൻ ജോസഫിനേയും നിയമിച്ചു. 

ജില്ലാ പ്രസിഡന്റുമാരായി ഷാജു മോഹൻ (തിരുവനന്തപുരം), ജോർജ് തോമസ് (കൊല്ലം), രമേശൻ പാണ്ടിശേരി (ആലപ്പുഴ),  വിഷ്ണു മോഹൻ (പത്തനംതിട്ട), ജോയ് തോമസ് ആനിതാട്ടം (കോട്ടയം),ജേക്കബ് മാത്യു (ഇടുക്കി), സാജു പോൾ (എറണാകുളം),  ടോണി റാഫേൽ (തൃശ്ശൂർ),രവീന്ദ്രൻ (പാലക്കാട്),  നാസർ അബ്ദുൽ മങ്കോട (മലപ്പുറം), അഭിലാഷ് ദാസ് (കോഴിക്കോട്),അജി കൊളോണിയ (വയനാട്), സ്റ്റീഫൻ ടി ടി (കണ്ണൂർ), സന്തോഷ് കുമാർ (കാസർകോട്)  എന്നിവരെയും  നിയമിച്ചു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com