മലങ്കര വർഗീസ് വധക്കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു, 20 വർഷത്തിന് ശേഷം വിധി

മലങ്കര വർഗീസ് വധക്കേസിൽ എല്ലാ പ്രതികളെയും സിബിഐ കോടതി വെറുതെ വിട്ടു
മലങ്കര വർഗീസ്
മലങ്കര വർഗീസ്

കൊച്ചി: മലങ്കര വർഗീസ് വധക്കേസിൽ എല്ലാ പ്രതികളെയും സിബിഐ കോടതി വെറുതെ വിട്ടു. കൊലപാതകം നടന്ന് 20 വർഷത്തിന് ശേഷമാണ്  
17 പ്രതികളെയും വെറുതെ വിട്ട്  കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ നിന്ന് വിധി വന്നത്. 

ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റിയംഗമായിരുന്ന മലങ്കര വർഗീസ്  എന്നറിയപ്പെടുന്ന പെരുമ്പാവൂർ സ്വദേശിയായ ടി എം വർഗീസിന്റെ കൊല നടന്നത് 2002 ഡിസംബർ 5നാണ്. സഭാ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു സിബിഐ കണ്ടെത്തിയത്. യാക്കോബായ സഭാ വൈദികനും അങ്കമാലി ഭദ്രാസനത്തിന്റെ മാനേജരുമായ ഫാദർ വർഗീസ് തെക്കേക്കര അടക്കമുള്ളവരായിരുന്നു കേസിലെ പ്രതികൾ.

കേസിൽ 19 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ രണ്ടു പേർ നേരത്തെ മരിച്ചിരുന്നു. യാക്കോബായ സഭയിലെ ഫാ. വർഗീസ് തെക്കേക്കരയായിരുന്നു കേസിലെ ഒന്നാം പ്രതി. ആദ്യഘട്ടത്തിൽ ബിസിനസ് വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് സംശയിച്ച കേസിൽ സഭാ തർക്കമാണ് കാരണമെന്ന് പിന്നീട് സിബിഐ ആരോപിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com