ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

ദൗത്യം പൂർണ വിജയം; അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു

ജനവാസ കേന്ദ്രങ്ങളിൽ നിന്നു 23 കിലോമീറ്റർ അകലെയാണ് കൊമ്പനെ തുറന്നുവിട്ടത്

തൊടുപുഴ: ഏറെ നാളായി ചിന്നക്കനാൽ മേഖലയുടെ ഉറക്കം കെടുത്തിയ അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾക്കാട്ടിൽ തുറന്നു വിട്ടു. പുലർച്ചെ നാല് മണിയോടെയാണ് കൊമ്പനെ തുറന്നുവിട്ടത്. അസമിൽ നിന്നു എത്തിച്ച ജിപിഎസ് കോളർ ഘടിപ്പിച്ചാണ് ആനയെ തുറന്നുവിട്ടത്. ആനയുടെ നീക്കങ്ങൾ ഈ സംവിധാനം വഴി നിരീക്ഷിക്കും. കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുന്നതിന്റെ ഭാ​ഗമായി ഇന്ന് കുമളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

ജനവാസ കേന്ദ്രങ്ങളിൽ നിന്നു 23 കിലോമീറ്റർ അകലെയാണ് കൊമ്പനെ തുറന്നുവിട്ടത്. പരിശോധനയിൽ ആനയ്ക്ക് ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് വനം വകുപ്പ് പറഞ്ഞു. ശരീരത്തിലെ മുറിവുകൾ സാരമുള്ളതല്ലെന്നും വനം വകുപ്പ് വ്യക്തമാക്കി.

അഞ്ച് മയക്കു വെടികൾ വച്ചും നാല് കുങ്കിയാനകളുടെ സ​ഹായത്തോടെയുമാണ് അരിക്കൊമ്പനെ വനം വകുപ്പ് വരുതിയിലാക്കിയത്. 

അതിനിടെ കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് പൂജകളോടെയാണ് വരവേറ്റത്. ആദിവാസി വിഭാ​ഗമായ മന്നാൻ സമുദായമാണ് മം​ഗളാദേവി വനത്തിലെ ​ഗേറ്റിനു മുന്നിൽ പൂജ നടത്തിയത്. വനം വകുപ്പിന്റെ അനുമതിയോടെയായിരുന്നു പൂജകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com