ബാരിക്കേഡ് വെച്ച് ആംബുലൻസിനെ വഴിമുടക്കിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം 

5 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
ആംബുലൻസിനെ വഴിമുടക്കിയ സംഭവം/ ടെലിവിഷൻ സ്ക്രീൻഷോട്ട്
ആംബുലൻസിനെ വഴിമുടക്കിയ സംഭവം/ ടെലിവിഷൻ സ്ക്രീൻഷോട്ട്

കോഴിക്കോട്: പൊലീസ് ബാരിക്കേഡ് കാരണം ആംബുലൻസിന്റെ സഞ്ചാരം തടസപ്പെട്ട കേസിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് കമ്മിഷണർക്ക് നിർദേശം നൽകി. സംഭവത്തിൽ നല്ലളം സിഐയോടെ സിറ്റി കമ്മിഷണർ വിശദീകരണം തേടി.

എന്നാൽ പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്നായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. യൂത്ത് കോൺ​ഗ്രസിന്റെ പ്രതിഷേധം തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡാണ് ആംബുലൻസിന് തടസമായത്. 

നല്ലളം പൊലീസ് സ്‌റ്റേഷനു സമീപം കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ പ്രകടനം തടയാന്‍ പൊലീസ് ബാരിക്കേഡ് വെച്ച് റോഡ് ബ്ലോക്ക് ചെയ്തിരുന്നു. ആംബുലന്‍സ് അതുവഴി കടന്നുവന്നിട്ടും ബാരിക്കേഡ് മാറ്റാൻ പൊലീസ് തയ്യാറായില്ലെന്നാണ് പരാതി. ഇതോടെ രോ​ഗിയുമായി വന്ന ആംബുലൻസ് തിരിച്ചുപോവുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com