ആദ്യം ഗണപതി ക്ഷേത്രത്തിന്റെ സ്വത്ത് കയ്യേറിയത് തിരിച്ചു കൊടുക്കൂ: എന്‍എസ്എസിനെതിരെ എകെ ബാലന്‍

എന്‍എസ്എസ് സ്ഥാപനങ്ങളിലെ നിയമനങ്ങളെല്ലാം സാമ്പത്തിക സംവരണാടിസ്ഥാനത്തിലാണോ?
എകെ ബാലൻ/ ഫയൽ
എകെ ബാലൻ/ ഫയൽ

തിരുവനന്തപുരം: എന്‍എസ്എസ് സ്ഥാപനങ്ങളില്‍ സമുദായത്തിലെ പാവപ്പെട്ടവരില്‍ നിന്നു കോഴ വാങ്ങാതെ നിയമനം നടത്തുന്നുണ്ടോയെന്ന് സിപിഎം നേതാവ് എകെ ബാലന്‍. മുന്നാക്കസമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് എന്ത് സംവരണമാണ് എന്‍എസ്എസ് നല്‍കുന്നത്. എന്‍എസ്എസ് സ്ഥാപനങ്ങളിലെ നിയമനങ്ങളെല്ലാം സാമ്പത്തിക സംവരണാടിസ്ഥാനത്തിലാണോ?. സ്വന്തം സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് അനുകൂലമായ വിധി നടപ്പാക്കാന്‍ സുകുമാരന്‍ നായര്‍ക്ക് സാധിക്കുന്നുണ്ടോ എന്നും എകെ ബാലന്‍ ചോദിച്ചു. 

ഗണപതി ഭഗവാന്‍ മുഖ്യ ആരാധനാ മൂര്‍ത്തിയായ പാലക്കാട് ചാത്തന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ഭാഗമായ 68 ഏക്കര്‍ സ്ഥലം അനധികൃതമായി എന്‍എസ്എസ് കൈവശം വച്ചതായി ദേവസ്വം ബോര്‍ഡും ക്ഷേത്ര ഭാരവാഹികളും കേസ് കൊടുത്തിട്ടുണ്ട്. ക്ഷേത്രത്തിന് അവകാശപ്പെട്ട സ്വത്ത് തിരിച്ചു കൊടുക്കുകയാണ് ആദ്യം സുകുമാരന്‍ നായര്‍ ചെയ്യേണ്ടത്. എകെ ബാലന്‍ പറഞ്ഞു. 

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിപോലും ഇവിടെ നടപ്പാക്കിയിട്ടില്ല. വിശ്വാസികളെ വ്രണപ്പെടുത്തുന്ന ഒരു സമീപനവും എടുത്തിട്ടില്ല. ആ സമയത്തു പോലും കമ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് കൊടുക്കരുത് എന്ന രീതിയിലുള്ള പരാമര്‍ശങ്ങളാണ് ജി. സുകുമാരന്‍ നായര്‍ നടത്തിയത്. ദേവസ്വം ഭൂമിയുമായി ബന്ധപ്പെട്ട തട്ടിപ്പു കേസ് ഇപ്പോഴും ഹൈക്കോടതിയിലുണ്ട് എന്നും ബാലന്‍ ഓര്‍മ്മിപ്പിച്ചു. 

വിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ സുകുമാരന്‍ നായര്‍ വഴിവിട്ട മാര്‍ഗം സ്വീകരിക്കുകയാണ്. 'എന്റെ മേല്‍വിലാസം ഇത്തരം ആളുകളുടെ കയ്യും കാലും പിടിച്ച് ഉണ്ടാക്കിയതല്ല. ഞാന്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവനല്ല. ഇവരുടെ ഒന്നും മുന്‍പില്‍ കൈകൂപ്പി നിന്ന ചരിത്രം എനിക്കില്ല. എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. 

ആര്‍എസ്‌സും ബിജെപിയും ഈ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് സ്വാഭാവികമാണ്. ഷംസീറിന്റെ പരാമര്‍ശങ്ങള്‍ ആരേയും വേദനിപ്പിക്കുന്നതല്ല. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം ശാസ്ത്രീയമായിരിക്കണം. യുക്തി ബോധത്തോടെയായിരിക്കണം. സ്പീക്കര്‍ പറഞ്ഞത് എല്‍ഡിഎഫ് നയത്തിന്റെ ഭാഗമായി തന്നെയാണ്. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ശ്രമമാണ് എന്‍എസ്എസ് നടത്തുന്നത് എന്നും എകെ ബാലന്‍ പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com