കുളിമുറിയിൽ ഫോൺ ഒളിപ്പിച്ചു, പേയിങ് ​ഗസ്റ്റായി കഴിയുന്ന വി​ദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പകർത്തി: 16കാരനെതിരെ കേസ്

ശുചിമുറിയിൽ മൊബൈൽഫോൺ ഒളിച്ചുവച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂർ: വീട്ടിൽ പേയിംങ് ​ഗസ്റ്റായി കഴിയുന്ന വിദ്യാർത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ 16കാരനെതിരെ കേസ്. കണ്ണൂർ ചക്കരക്കല്ലിലാണ് സംഭവമുണ്ടായത്. ശുചിമുറിയിൽ മൊബൈൽഫോൺ ഒളിച്ചുവച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. 

മെഡിസിൻ വിദ്യാർത്ഥിയായ പെൺകുട്ടിക്കാണ് മോശം അനുഭവമുണ്ടായത്. പേയിങ് ​ഗസ്റ്റായി താമസിച്ചുവന്ന വീട്ടിലെ 16-കാരനാണ് ശൗചാലയ ദൃശ്യങ്ങള്‍ മൊബെല്‍ ഫോണില്‍ പകര്‍ത്തിയത്. കഴിഞ്ഞ ദിവസമാണ് കുളിമുറിയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ മൊബെല്‍ ഫോണ്‍ കണ്ടത്. മൊബെല്‍ ഫോണ്‍ ക്യാമറ ഓണ്‍ചെയ്ത നിലയിലായിരുന്നു.

ജൂണ്‍ 19 മുതല്‍ ജൂലായ് 31 വരെയുള്ള കാലയളവിലാണ് സംഭവമുണ്ടായത്. പെൺകുട്ടിയുടെ പരാതിയിൽ ചക്കരക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി സ്റ്റേഷന്‍ എസ്.ഐ. എം.കെ.പവനന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com