'റിയാസ് സിപിഎമ്മിന്റെ സൂപ്പര്‍ സെക്രട്ടറിയോ?, അതോ മന്ത്രിമുഖ്യനോ?' 

ആരും തിരുത്തിയിട്ടില്ലെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന സ്പീക്കറെ ഒന്നുകൂടി ജനരോഷത്തിന് എറിഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്
യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍
യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍

തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനക്കെതിരെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. മിത്ത് വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മുന്‍ നിലപാട് തിരുത്തി. എന്നാല്‍ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് ആരും ഒന്നും തിരുത്തിയിട്ടില്ലെന്നാണ്. 

മന്ത്രി റിയാസ് സിപിഎമ്മിന്റെ സൂപ്പര്‍ സെക്രട്ടറിയാണോ?, അതോ മന്ത്രിമുഖ്യനാകാന്‍ ശ്രമിക്കുകയാണോ എന്ന് ഹസ്സന്‍ ചോദിച്ചു. വാസ്തവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി തിരുത്തല്‍ വരുത്തിയ സ്ഥിതിക്ക് ഭക്തജനങ്ങള്‍ക്ക് അവരുടെ വിശ്വാസത്തിനേറ്റ മുറിവ് കണക്കിലെടുത്ത് നിയമസഭ സ്പീക്കര്‍ പ്രസ്താവന പിന്‍വലിക്കണം. പാര്‍ട്ടി സെക്രട്ടറിയുടെ സമീപനം സ്പീക്കര്‍ സ്വീകരിച്ച് ഭക്ത ജനങ്ങളുടെ പ്രതിഷേധം അവസാനിപ്പിക്കാന്‍ ശ്രമിക്കണം. 

ആരും തിരുത്തിയിട്ടില്ലെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന സ്പീക്കറെ ഒന്നുകൂടി ജനരോഷത്തിന് എറിഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്. ഇത്തരം സംഭവങ്ങള്‍ ആളിക്കത്തിക്കുന്നത് ഏറ്റവും നേട്ടമുണ്ടാകുന്നത് സംഘപരിവാറിനാണ്. സിപിഎം സെക്രട്ടറി അതു തിരിച്ചറിഞ്ഞു കൊണ്ടാണ് സ്പീക്കറുടെ പ്രസ്താവന തിരുത്താന്‍ തയ്യാറായത്. പദവിയുടെ ഔന്നത്യം കണക്കിലെടുത്ത് സ്പീക്കറും അതിന് തയ്യാറാകണം.

സാധാരണ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ എന്‍എസ്എസ് ഒരു വിവാദവും ഉണ്ടാക്കാറില്ല. അവരുടെ സമുദായത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളിലാണ് ഇടപെടാറുള്ളത്. ശബരിമല പ്രശ്‌നം പോലെ ഇതും അതുപോലെയാണ്. ഹിന്ദുക്കള്‍ ഏറ്റവും ആരാധിക്കുന്ന ദൈവമാണ് ഗണപതി. ഗണപതിക്കെതിരായ പ്രസ്താവനയിലാണ് അവര്‍ പ്രതിഷേധിച്ചത്. അവരുടെ വികാരത്തെ നാം മാനിക്കണം. ഭക്തജനങ്ങളുടെ വിശ്വാസത്തിന് ഹാനി തട്ടിയിട്ടുണ്ടെങ്കില്‍ അത് തിരുത്തണം. എംവി ഗോവിന്ദന്‍ കാണിച്ച മാതൃക സ്പീക്കറും പിന്തുടരണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com