കെഎസ്ഇബിയുടെ വാഴവെട്ടല്‍; മൂന്നര ലക്ഷം നഷ്ടപരിഹാരം, മന്ത്രിതല ചര്‍ച്ചയില്‍ ധാരണ

കോതമംഗലത്ത് കര്‍ഷകന്റെ വാഴകള്‍ ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കെഎസ്ഇബി നഷ്ടപരിഹാരം നല്‍കും
കെഎസ്ഇബി ഉദ്യോ​ഗസ്ഥർ നശിപ്പിച്ച വാഴകൾ
കെഎസ്ഇബി ഉദ്യോ​ഗസ്ഥർ നശിപ്പിച്ച വാഴകൾ

തിരുവനന്തപുരം: കോതമംഗലത്ത് കര്‍ഷകന്റെ വാഴകള്‍ ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കെഎസ്ഇബി നഷ്ടപരിഹാരം നല്‍കും. കര്‍ഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കൃഷി-വൈദ്യുതി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. 

എറണാകുളം കോതമംഗലം പുതുപ്പാടി സ്വദേശിയായ തോമസിന്റെ കുലച്ചുനിന്ന വാഴകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പില്ലാതെ വെട്ടിനശിപ്പിച്ചത്. 400ല്‍ അധികം വാഴകളാണ് വെട്ടിനശിപ്പച്ചത്. ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാഴകള്‍ നശിപ്പിച്ചത്.

കര്‍ഷകന് നാലു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് വിലയിരുത്തല്‍. സംഭവത്തിന് പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടിയെ വിമര്‍ശിച്ച് കൃഷിമന്ത്രി പി പ്രസാദ് രംഗത്തുവന്നിരുന്നു.'ഹൈടെന്‍ഷര്‍ ലൈനിന് കീഴില്‍ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്‌നങ്ങളെ ഒട്ടും ചെറുതായി കാണുന്നില്ല. ഈ സ്ഥലത്ത് വാഴ കൃഷി ചെയ്യാന്‍ പാടില്ലായെങ്കില്‍ നേരത്തേ തന്നെ കെഎസ്ഇബി ഇടപെടേണ്ടതായിരുന്നു. വാഴ കുലച്ച് കുലകള്‍ വില്‍ക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കര്‍ഷകന്റെ അധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല'- കൃഷി മന്ത്രി വിമര്‍ശനം ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് മന്ത്രിമാര്‍ യോഗം ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായത്. 

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com