കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാലുകള്‍ കണ്ടെത്തി; അന്വേഷണം

സമീപത്തു നിന്നും ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്
കാലുകള്‍ കണ്ടെത്തിയ സ്ഥലം പൊലീസ് സീല്‍ ചെയ്തിരിക്കുന്നു/ ടിവി ദൃശ്യം
കാലുകള്‍ കണ്ടെത്തിയ സ്ഥലം പൊലീസ് സീല്‍ ചെയ്തിരിക്കുന്നു/ ടിവി ദൃശ്യം

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ശരീരഭാഗം കണ്ടെത്തി. ഊരള്ളൂരില്‍ വയലിനോട് ചേര്‍ന്നാണ് പുരുഷന്റേതെന്ന് സംശയിക്കുന്ന രണ്ടു കാലുകള്‍ കണ്ടെത്തിയത്. 

സമീപത്തു നിന്നും ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മറ്റു ശരീരഭാഗങ്ങള്‍ കണ്ടെത്താനായിട്ടില്ല. സമീപപ്രദേശത്തു നിന്നും കാണാതായ വ്യക്തികളെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. 

സമീപകാലത്തെ മറ്റു മിസ്സിങ് കേസുകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ശരീരഭാഗം കണ്ടെത്തിയ സ്ഥലത്തെ വാഴക്കൂട്ടത്തിന് തീപിടിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com