മെഡിക്കൽ കോളജ് ക്യാമ്പസുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന; 22 സ്ഥാപനങ്ങൾക്ക് നോട്ടീസ്, ഏഴിടത്ത് പിഴ

കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾക്കുള്ള മെസ് വൃത്തിഹീനമായി കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളിലെ 102 ഭക്ഷണ ശാലകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. കാന്റീനുകളിലും മെസുകളിലും സുരക്ഷിതമല്ലാത്ത ഭക്ഷണം നൽകുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. 

കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾക്കുള്ള മെസ് വൃത്തിഹീനമായി കണ്ടെത്തി. മെസിന്റെ പ്രവർത്തനം നിർത്തി വയ്ക്കാൻ നിർദ്ദേശം നൽകി. 

സംസ്ഥാനത്താകെ 22 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഏഴ് സ്ഥാപനങ്ങളിൽ നിന്നു പിഴ ഈടാക്കാനും നോട്ടീസ് നൽകിയിട്ടുണ്ട്. 

സംസ്ഥാനത്തെ മെഡിക്കൽ കോളജ് ക്യാമ്പസുകളിൽ പ്രവർത്തിക്കുന്ന ചില കാന്റീനുകളിലും മെസുകളിലും ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തി. കൂടുതൽ പരിശോധനകൾക്കായി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com