'ഡിഗ്രി ക്ലാസില്‍ പോലും പഠിക്കാന്‍ ആളില്ല, കേരളം എല്ലാം രംഗത്തും പിറകിലോട്ട്'

വികസനമുരടിപ്പും അഴിമതിയുമാണ് ഇവിടെ നടക്കുന്നത്. രാജ്യത്തിന് എതിര്‍ദിശയിലാണ് കേരളം സഞ്ചരിക്കുന്നത്.
കെ സുരേന്ദ്രന്‍ കോട്ടയത്ത് മാധ്യമങ്ങളെ കാണുന്നു
കെ സുരേന്ദ്രന്‍ കോട്ടയത്ത് മാധ്യമങ്ങളെ കാണുന്നു

കോട്ടയം: സ്വാതന്ത്ര്യത്തിന്റെ ഈ അമൃതകാലത്ത് രാജ്യം വികസനക്കുതിപ്പിലേക്ക് നീങ്ങുമ്പോള്‍ കേരളം എല്ലാം രംഗത്തും പിറകിലോട്ട് സഞ്ചരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അഴിമതിയും ഭരണസ്തംഭനവും അവസാനിപ്പിച്ച് നരേന്ദ്രമോദി രാജ്യത്തെ ലോകത്തെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ലോകം ഇതെല്ലാം പ്രതീക്ഷയോടെ നോക്കിക്കാണുന്നു. നിര്‍ഭാഗ്യവശാല്‍, രാജ്യത്തിന്റെ കുതിപ്പിനൊപ്പം സഞ്ചരിക്കാന്‍ കേരളത്തിന് കഴിയുന്നില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

രാജ്യം അതിശക്തമായ വളര്‍ച്ചയുടെ തോത് കാണിക്കുമ്പോഴും കേരളം എല്ലാ രംഗത്തും പിറകോട്ട് പോകുകയാണ്. സംസ്ഥാനം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. വികസനമുരടിപ്പും അഴിമതിയുമാണ് ഇവിടെ നടക്കുന്നത്. രാജ്യത്തിന് എതിര്‍ദിശയിലാണ് കേരളം സഞ്ചരിക്കുന്നത്. രാജ്യം ഉപേക്ഷിച്ച കൈക്കൂലി, അഴിമതി, മാസപ്പടി അവയെല്ലാം കേരളത്തില്‍ തുടരുന്നതായും സുരേന്ദ്രന്‍ പറഞ്ഞു. 

യുവാക്കള്‍ക്ക് തൊഴിലവസരം ഇല്ല. ഉന്നതവിദ്യാഭ്യാസം തകര്‍ച്ചയുടെ പാതിയിലാണ്. ഡിഗ്രി ക്ലാസില്‍ പോലും പഠിക്കാന്‍ ആളില്ല. മികച്ച വിദ്യാഭ്യാസത്തിനായി ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. വലിയ തകര്‍ച്ചയാണ് കേരളം നേരിടുന്നത്. അതാണ് ഈ സ്വാതന്ത്ര്യദിനത്തില്‍ മലയാളികളെ ഏറ്റവും കൂടുതല്‍ ദുഃഖിപ്പിക്കുന്ന കാര്യം. മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയാല്‍ തന്നെ ഒരുപരിധിവരെ കേരളത്തിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com