'കേവലം ഒരു ഉപതെരഞ്ഞെടുപ്പല്ല ജനാധിപത്യം വീണ്ടെടുക്കുവാനുള്ള പോരാട്ടം'; സിപിഎമ്മിനെ ട്രോളി ഷാഫി പറമ്പില്‍

ധന്‍പൂരില്‍ കൗശിക് ചന്ദയും ബക്‌സനഗറില്‍ മിസാന്‍ ഹുസൈനുമാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍
ഷാഫി പറമ്പില്‍/ ഫയല്‍
ഷാഫി പറമ്പില്‍/ ഫയല്‍

തിരുവനന്തപുരം: ത്രിപുരയിലെ ബക്‌സനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്തരിച്ച എംഎല്‍എയുടെ മകനെ സ്ഥാനാര്‍ത്ഥിയാക്കിയ സിപിഎമ്മിന്റെ നടപടി ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതിനെ, കുടുംബ ക്വാട്ട ഇന്ന് ഇടതുകേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പരിഹസിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാഫിയുടെ പോസ്റ്റ്. 

സെപ്റ്റംബര്‍ അഞ്ചിനാണ് ത്രിപുരയില്‍ രണ്ട് നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ധന്‍പൂരിലും ബക്‌സാനഗറിലും. ധന്‍പൂരില്‍ കൗശിക് ചന്ദയും ബക്‌സനഗറില്‍ മിസാന്‍ ഹുസൈനുമാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍. മിസാന്റെ പിതാവും നിലവിലെ എംഎല്‍എയുമായ ഷംസുല്‍ ഹഖ് ജൂലൈ 19 നാണ് അന്തരിച്ചത്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

കേവലം ഒരു ഉപതെരഞ്ഞെടുപ്പല്ല ജനാധിപത്യം വീണ്ടെടുക്കുവാനുള്ള പോരാട്ടം എന്ന് ത്രിപുരയിലെ സി പി എം വിശേഷിപ്പിക്കുന്ന ബക്സനഗർ ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.
നിലവിലെ എം.എൽ.എ ആയിരുന്ന ജൂലൈ 19 ന് അന്തരിച്ച ഷംസുൽ ഹഖിന്റെ മകൻ മിസാൻ ഹുസൈൻ.
ചുമ്മാ പറഞ്ഞൂന്ന് മാത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com