നാളെ വിദേശത്ത് പോകാനിരിക്കെ കൂട്ടുകാരുമൊത്ത് ബോട്ട് യാത്ര; യുവാവ് കായലില്‍ വീണു, തിരച്ചില്‍

കൂട്ടുകാരുമൊത്തു കായല്‍ കാണാന്‍ എത്തിയ യുവാവിനെ വെള്ളത്തില്‍ വീണു കാണാതായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: കൂട്ടുകാരുമൊത്തു കായല്‍ കാണാന്‍ എത്തിയ യുവാവിനെ വെള്ളത്തില്‍ വീണു കാണാതായി. ചങ്ങനാശേരി തുരുത്തി സ്വദേശി സനീഷിനെയാണു കാണാതായത്. നാളെ വിദേശത്തേക്കു പോകേണ്ട സനീഷ് കൂട്ടുകാരുമൊത്ത് മോട്ടര്‍ ബോട്ടില്‍ കായലില്‍ എത്തിയതായിരുന്നു. 

കാവാലം രാജപുരത്തിനു സമീപം ബോട്ടില്‍ നിന്നു മൂന്നുപേര്‍ വെള്ളത്തിലേക്കു വീഴുകയായിരുന്നു. രണ്ടുപേരെ രക്ഷപ്പെടുത്തി. സനീഷിനെ കണ്ടെത്തുന്നതിനായി നാട്ടുകാരുടെയും ചങ്ങനാശേരിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെയും കൈനടി പൊലീസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ നടക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com