ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി; വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലന്‍സിന്റെ പിടിയില്‍

ചിത്താരി വില്ലേജ് ഓഫിസര്‍ സി അരുണ്‍, വില്ലേജ് അസിസ്റ്റന്റ് കെവി സുധാകരന്‍ എന്നിവരെയാണ് കൈക്കൂലിയായി 3000 രൂപ വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കാസര്‍കോട്:  ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്റും പണം വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍.  ചിത്താരി വില്ലേജ് ഓഫിസര്‍ സി അരുണ്‍, വില്ലേജ് അസിസ്റ്റന്റ് കെവി സുധാകരന്‍ എന്നിവരെയാണ് കൈക്കൂലിയായി 3000 രൂപ വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്.

അബ്ദുല്‍ ബഷീര്‍ തന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ പേരില്‍ കൊട്ടിലങ്ങാട് സ്ഥലത്ത് 17.5 സെന്റ് സ്ഥലം വാങ്ങുന്നതിനു 6 മാസം മുന്‍പ് എഗ്രിമെന്റ് തയാറാക്കിയിരുന്നു. പ്രസ്തുത സ്ഥലം മരിച്ച മൊയ്തീന്‍ എന്നിവരുടെ പേരിലാണ്. ഈ സ്ഥലം വില്ലേജ് ഓഫിസര്‍ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സൈറ്റ് പ്ലാനിനും തണ്ടപ്പേര്‍ ലഭിക്കുന്നതിനുമായി അപേക്ഷ കൊടുക്കാനായി പോയപ്പോള്‍ ആദ്യം ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണം എന്നു വില്ലേജ് ഓഫിസര്‍ നിര്‍ദേശിച്ചു. ഇതിനായി പരാതിക്കാരന്‍, മരിച്ച മൊയ്തീന്‍ എന്നയാളുടെ ഭാര്യ ഖദീജയുടെ പേരില്‍ വില്ലേജ് ഓഫിസില്‍ അപേക്ഷ നല്‍കിയിരുന്നു.

ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റും സ്ഥലത്തിന്റെ തണ്ടപ്പേരും അനുവദിച്ച് നല്‍കുന്നതിന് വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്റും 3,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരാതിക്കാരന്‍ കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പിക്കു പരാതി നല്‍കി.ഇതേ തുടര്‍ന്നു വിജിലന്‍സ് സംഘം ഫിനോഫ്തലീന്‍ പൗഡര്‍ പുരട്ടി പരാതിക്കാരനായ എം അബ്ദുല്‍ ബഷീര്‍ എന്നാളെ ഏല്‍പ്പിച്ച 3,000 രൂപ വില്ലേജ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയപ്പോഴാണ് സംഘം പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com