'ഓണാഘോഷം പരിധി വിട്ടു', കുട്ടിയെ ജീപ്പിന്റെ ബോണറ്റില്‍ ഇരുത്തി യുവാക്കളുടെ അപകടകരമായ യാത്ര; ഡ്രൈവര്‍ കസ്റ്റഡിയില്‍ 

കുട്ടിയെ തുറന്ന ജീപ്പിന്റെ ബോണറ്റിന്റെ മുകളില്‍ ഇരുത്തി അപകടകരമായ  രീതിയില്‍ യാത്ര
കുട്ടിയെ ജീപ്പിന്റെ ബോണറ്റില്‍ ഇരുത്തി അപകടകരമായ രീതിയില്‍ യാത്ര, സ്‌ക്രീന്‍ഷോട്ട്
കുട്ടിയെ ജീപ്പിന്റെ ബോണറ്റില്‍ ഇരുത്തി അപകടകരമായ രീതിയില്‍ യാത്ര, സ്‌ക്രീന്‍ഷോട്ട്

തിരുവനന്തപുരം: കുട്ടിയെ തുറന്ന ജീപ്പിന്റെ ബോണറ്റിന്റെ മുകളില്‍ ഇരുത്തി അപകടകരമായ  രീതിയില്‍ യാത്ര. സംഭവം വിവാദമാകുകയും വ്യാപക വിമര്‍ശനം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തു. 

ഓണാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരമാണ് യുവാക്കളുടെ സംഘം കുട്ടിയെ ബോണറ്റില്‍ ഇരുത്തി കഴക്കൂട്ടം പ്രദേശത്തു കറങ്ങിയത്. കുട്ടിയെ തുറന്ന ജീപ്പിന്റെ മുന്‍വശത്ത് ബോണറ്റിനു മുകളില്‍ ഇരുത്തി സാഹസിക യാത്ര നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്.

ആറ്റിങ്ങല്‍ സ്വദേശിയാണ് വാഹനത്തിന്റെ ഉടമയെന്നു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജീപ്പും അതോടിച്ചിരുന്ന ഡ്രൈവറെയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടം മേനംകുളം വാടിയില്‍നിന്നാണ് ജീപ്പ് കണ്ടെടുത്തത്. അപകടകരമായ ഡ്രൈവിങ്ങിനാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിനു രൂപമാറ്റം വരുത്തിയതിനു മോട്ടര്‍ വാഹന വകുപ്പും കേസെടുക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com