സരോജിനി ബാലാനന്ദൻ അന്തരിച്ചു

മൃതദേഹം വൈകീട്ട് മൂന്നുമണി മുതൽ 6 മണി വരെ കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും
സരോജിനി ബാലാനന്ദൻ
സരോജിനി ബാലാനന്ദൻ
Updated on

കൊച്ചി: സിപിഎം നേതാവും മുന്‍ സംസ്ഥാന സമിതി അംഗവുമായ സരോജിനി ബാലാനന്ദന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു.  മകൾ സുലേഖയുടെ വീട്ടിൽ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന ഇ ബാലാനന്ദന്റെ ഭാര്യയാണ്.

മൃതദേഹം വൈകീട്ട് മൂന്നുമണി മുതൽ 6 മണി വരെ കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന്  കളമശ്ശേരി സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. വ്യാഴാഴ്ച രാവിലെ 11 മണിക്ക് കളമശ്ശേരി പൊതു ശ്മശാനത്തിൽ സംസ്കാരം നടക്കും.

1985 മുതല്‍ 2012 വരെ സിപിഎം സംസ്ഥാന സമിതി അംഗമായിരുന്നു സരോജിനി. 1996-ല്‍ ആലുവയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്. 

ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌, സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. 1980-85 കാലത്ത് കളമശേരി പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. സുനില്‍, സുരേഖ, സരള,പരേതയായ സുശീല എന്നിവരാണ് മക്കൾ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com