'സിപിഎമ്മിന്റെ ഉമ്മാക്കിയൊന്നും എന്‍ എസ്എസ്സിനോട് വേണ്ട'; ജി സുകുമാരന്‍ നായരെ സന്ദർശിച്ച് സുധാകരൻ

പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സന്ദര്‍ശിച്ചു
സുധാകരന്‍- ജി സുകുമാരന്‍ നായര്‍ കൂടിക്കാഴ്ച, ഫെയ്‌സ്ബുക്ക്‌
സുധാകരന്‍- ജി സുകുമാരന്‍ നായര്‍ കൂടിക്കാഴ്ച, ഫെയ്‌സ്ബുക്ക്‌

കോട്ടയം: പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സന്ദര്‍ശിച്ചു. വളരെ ഫലപ്രദമായ ഒരു കൂടിക്കാഴ്ച ആണ് അദ്ദേഹവുമായി നടന്നതെന്ന് ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കെ സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'സിപിഎമ്മിന്റെ ഉമ്മാക്കിയൊന്നും എന്‍ എസ്എസ്സിനോട് വേണ്ട. വിശ്വാസ സംരക്ഷണത്തിനായുള്ള പോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും തുടര്‍ന്നും ഉണ്ടാകുമെന്ന് അദ്ദേഹത്തിന് ഉറപ്പ് നല്‍കി.'- കെ സുധാകരന്റെ വാക്കുകള്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് കെ സുധാകരന്റെ സന്ദര്‍ശനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com