'സൂക്ഷിച്ചോ! മാലിന്യം വലിച്ചെറിഞ്ഞാല്‍ പിടിവീഴും; എറണാകുളത്ത് കഴിഞ്ഞ വര്‍ഷം മാത്രം ഈടാക്കിയത് 84 ലക്ഷം രൂപ പിഴ

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിന്റെ തെളിവായി വീഡിയോ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: എറണാകുളം ജില്ലയില്‍ മാലിന്യം വലിച്ചെറിഞ്ഞവരില്‍ നിന്ന് പിഴ ഈടാക്കി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം 84 ലക്ഷം രൂപയാണ് ഈടാക്കിയത്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവരില്‍നിന്ന് ആകെ 62.94 ലക്ഷം രൂപയും ജലാശയങ്ങളില്‍ മാലിന്യം നിക്ഷേപിച്ചവരില്‍നിന്ന് 13.60 ലക്ഷം രൂപയുമാണ് ഈടാക്കിയത്. 

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിന്റെ തെളിവായി വീഡിയോ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ജില്ലയില്‍ 
ഇതുവരെ ഇത്തരത്തില്‍ 104 കേസുകളാണ് ഇത്തരത്തില്‍ വീഡിയോ തെളിന് സഹിതം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍നിന്ന് 7.49 ലക്ഷം രൂപ പിഴയായി ഈടാക്കി. 

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന് ശേഷമാണ് ജില്ലയിലെ പരിശോധനയും പിഴ ഈടാക്കലും കര്‍ശനമാക്കിയത്. ാലിന്യ സംസ്‌കരണ മേഖലയില്‍ മാറ്റം വരുത്തുന്നതിനായി ആറ് മാസമായി വിപുലമായ കാമ്പയിനാണ് തദ്ദേശ സ്വയഭരണ വകുപ്പ്, ശുചിത്വമിഷന്‍, നവകേരള മിഷന്‍, കേരള ഖരമാലിന്യ പരിപാലന പദ്ധതി, കില തുടങ്ങിയ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെയുള്ള കാമ്പയിന്‍ സെക്രട്ടേറിയറ്റ് നടത്തുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com