ഒന്നര വയസുള്ള മകനെ കഴുത്തു ഞെരിച്ച് കൊന്നു; അമ്മയ്ക്ക് ജീവപര്യന്തം, ഒരു ലക്ഷം പിഴ

2016 ഫെബ്രുവരി 16നാണ് സംഭവം. ഒന്നര വയസുണ്ടായിരുന്ന മകന്‌ ആഷിനെ കൊന്ന ശേഷം കൈത്തണ്ടയിലെ ഞരമ്പു മുറിച്ച് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു
ജയ്സമ്മ/ ടെലിവിഷൻ ദൃശ്യം
ജയ്സമ്മ/ ടെലിവിഷൻ ദൃശ്യം

തൊടുപുഴ: മൂലമറ്റത്ത് ഒന്നര വയസുകാരനെ കഴുത്തു ഞെരിച്ചു കൊന്ന കേസിൽ അമ്മ ഇലപ്പള്ളി പാത്തിക്കപ്പാറയിൽ ജയ്സമ്മ (സുനിത 35)യ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. തൊടുപുഴ ഫസ്റ്റ് അഡീഷണൽ ജഡ്ജി നിക്സൻ എം ജോസഫാണു ശിക്ഷ വിധിച്ചത്. 

2016 ഫെബ്രുവരി 16നാണ് സംഭവം. ഒന്നര വയസുണ്ടായിരുന്ന മകന്‌ ആഷിനെ കൊന്ന ശേഷം കൈത്തണ്ടയിലെ ഞരമ്പു മുറിച്ച് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. 

അയൽവാസിയായ വയോധിക തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ ജയ്സമ്മയെ സംശയിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ജയ്സമ്മയുടെ ഭർത്താവ് വിൻസന്റിനെ പൊലീസ് ഇതുമായി ബന്ധപ്പെട്ടു വിളിച്ചു വരുത്തി. ഇതെപ്പറ്റി വിൻസന്റും ജയ്സമ്മയും തമ്മിൽ വാക്കേറ്റമുണ്ടായി.

പിന്നാലെ മുറിയിൽ കയറി വാകിലടച്ചു കിടന്ന ജയ്സമ്മ പുലർച്ചെ നാല് മണിയോടെ ആഷിനെ കൊന്ന ശേഷം ജീവനൊടുക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഇവർക്ക് ഒരു കുട്ടി കൂടിയുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com