പ്രൊഫസർ ബിജോയ് നന്ദന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ ചുമതല

കുസാറ്റിലെ മറൈൻ ബയോളജി വിഭാ​ഗം പ്രൊഫസറാണ് ബിജോയ് നന്ദൻ
കണ്ണൂര്‍ സര്‍വകലാശാല, ഫയല്‍ ചിത്രം
കണ്ണൂര്‍ സര്‍വകലാശാല, ഫയല്‍ ചിത്രം

കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ ചുമതല പ്രൊഫസർ  ഡോ. എസ് ബിജോയ് നന്ദന് നൽകി. കുസാറ്റിലെ മറൈൻ ബയോളജി വിഭാ​ഗം പ്രൊഫസറാണ് ബിജോയ് നന്ദൻ. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് തീരുമാനമെടുത്തത്. 

സാധാരണ നിലയിൽ ഒരു വൈസ് ചാൻസലർ ഒഴിയുമ്പോൾ പകരം ചുമതല നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി ​ഗവർണർ കൂടിയാലോചന നടത്താറുണ്ട്. എന്നാൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ​ഗവർണർ കൂടിയാലോചനകൾക്ക് മുതിരാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നു എന്നാണ് സൂചന. 

കണ്ണൂർ വൈസ് ചാൻസലർ ആയി ഡോ. ​ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് സുപ്രീംകോടതി ഇന്നലെ റദ്ദാക്കിയിരുന്നു. പുറത്താക്കപ്പെട്ട ഡോ. ​ഗോപിനാഥ് രവീന്ദ്രൻ ഇന്ന് ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ സ്ഥിരം ജോലിയിൽ പ്രവേശിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com