പത്തനംതിട്ട റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിനിടെ കൂട്ടത്തല്ല്

കോല്‍ക്കളി വേദിയിലായിരുന്നു സംഘര്‍ഷം
ടി വി ദൃശ്യം
ടി വി ദൃശ്യം

പത്തനംതിട്ട: പത്തനംതിട്ട റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിനിടെ കൂട്ടത്തല്ല്. കോല്‍ക്കളി വേദിയിലായിരുന്നു സംഘര്‍ഷം. പരിശീലകരായി എത്തിയവരടക്കം തമ്മിലടിക്കുകയായിരുന്നു. മൈലപ്ര മൗണ്ട് ബഥനി സ്‌കൂളിലായിരുന്നു സംഘര്‍ഷമുണ്ടായത്. 

കോല്‍ക്കളിക്കിടയില്‍ കറണ്ട് പോയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് ഒടുവില്‍ ഫലപ്രഖ്യാപനം ആയപ്പോള്‍ അടിയില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം പാലക്കാടും സമാന സംഭവം നടന്നിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ സംഘാടക സമിതി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com