കൊച്ചി: ഹാദിയയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡോ. അഖില എന്ന ഹാദിയയെ മലപ്പുറം സ്വദേശിയായ സൈനബ അടക്കമുള്ളവർ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നു ഹർജിയിൽ ആരോപിക്കുന്നു.
ഏതാനും ആഴ്ചകളായി മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. മലപ്പുറത്തെ ക്ലിനിക് പൂട്ടിയ നിലയിലാണെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് അനു ശിവരാമൻ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
തമിഴ്നാട്ടിൽ മെഡിക്കൽ വിദ്യാർഥി ആയിരിക്കെയാണ് അഖില ഇസ്ലാം മതം സ്വീകരിച്ച് ഹാദിയയാത്. മലപ്പുറം സ്വദേശി ഷെഫിൻ ജഹാനെ വിവാഹം ചെയ്തതോടെയാണ് വിഷയം നിയമ പ്രശ്നത്തിലേക്ക് നീണ്ടത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക