വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റണോ?, വേണ്ടത് മൂന്ന് രേഖകള്‍, വിശദാംശങ്ങള്‍ 

വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് മൂന്ന് രേഖകള്‍ ഹാജരാക്കണമെന്ന് കെഎസ്ഇബി
കെഎസ്ഇബി/ഫയല്‍ ചിത്രം
കെഎസ്ഇബി/ഫയല്‍ ചിത്രം

തിരുവനന്തപുരം:  വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് മൂന്ന് രേഖകള്‍ ഹാജരാക്കണമെന്ന് കെഎസ്ഇബി. 
അപേക്ഷകന്റെ ഫോട്ടോ പതിപ്പിച്ച ID കാര്‍ഡ്, ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖ, ഉടമസ്ഥാവകാശം മാറ്റുന്നതിന് (സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉള്‍പ്പടെ) പഴയ ഉടമസ്ഥന്‍ വെള്ളപേപ്പറില്‍ എഴുതി നല്‍കിയ അനുമതി പത്രം എന്നിവയാണ് നല്‍കേണ്ടത്. അനുമതി പത്രം കിട്ടിയില്ലെങ്കില്‍ പുതിയ ഉടമസ്ഥന്, സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയതായി അടക്കാവുന്നതാണ്. അപ്പോള്‍ നിലവിലുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ്, പഴയ ഉടമസ്ഥന് ഉടമസ്ഥാവകാശം മാറ്റുന്നതായുള്ള അറിയിപ്പോടെ, ബോര്‍ഡ് മടക്കി നല്‍കുന്നതുമാണെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

കുറിപ്പ്: 

വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് വേണ്ട രേഖകള്‍...
1. അപേക്ഷകന്റെ ഫോട്ടോ പതിപ്പിച്ച ID കാര്‍ഡ്.
2. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖ.
3. ഉടമസ്ഥാവകാശം മാറ്റുന്നതിന് (സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉള്‍പ്പടെ), പഴയ ഉടമസ്ഥന്‍ വെള്ളപേപ്പറില്‍ എഴുതി നല്‍കിയ അനുമതി പത്രം.
അനുമതി പത്രം കിട്ടിയില്ലെങ്കില്‍, പുതിയ ഉടമസ്ഥന്, സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയതായി അടക്കാവുന്നതാണ്. അപ്പോള്‍ നിലവിലുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ്, പഴയ ഉടമസ്ഥന് ഉടമസ്ഥാവകാശം മാറ്റുന്നതായുള്ള അറിയിപ്പോടെ, ബോര്‍ഡ് മടക്കി നല്‍കുന്നതുമാണ്.
അതുമല്ലെങ്കില്‍, ഒരു വെള്ളപേപ്പറില്‍, ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട എല്ലാ കഷ്ട നഷ്ടങ്ങളില്‍ നിന്നും, വ്യവഹാരങ്ങളില്‍ നിന്നും KSEB യെ ഒഴിവാക്കികൊണ്ടും, പഴയ ഉടമസ്ഥന്‍, അദ്ദേഹം നിക്ഷേപിച്ച സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ അവകാശം ഉന്നയിക്കുന്നപക്ഷം, ഉടമസ്ഥാവകാശം മാറ്റുമ്പോഴുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് പലിശ സഹിതം തിരികെ നല്കാമെന്നുമുള്ള ഒരു ഉറപ്പ് എഴുതി നല്‍കാവുന്നതാണ്.
രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഉപഭോക്താവിന്റെ നിര്യാണത്തെ തുടര്‍ന്ന് ഉടമസ്ഥാവകാശം മാറ്റുന്നതിന്, വില്പത്രമോ, പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റോ, മരണ സര്‍ട്ടിഫിക്കറ്റിനൊപ്പം നല്‍കിയാല്‍ മതിയാകും.
ഉടമസ്ഥാവകാശം മാറ്റുന്നതിന്, സ്ഥല പരിശോധന ആവശ്യമില്ല.
Note: ഉടമസ്ഥാവകാശം മാറ്റുന്നതിനൊപ്പം, കണക്ടഡ് ലോഡിലോ, കോണ്‍ട്രാക്ട് ഡിമാന്‍ഡിലോ വ്യത്യാസമുണ്ടെങ്കില്‍, Connected ലോഡ് / Contract ഡിമാന്‍ഡ് മാറ്റുന്നതിനുള്ള അപേക്ഷ കൂടി സമര്‍പ്പിക്കേണ്ടതാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com