ഉദ്യോ​ഗസ്ഥർക്കു നേരെ വളർത്തുനായകളെ തുറന്നുവിട്ടു, ഓടി രക്ഷപ്പെട്ടു: പ്രതിക്കായി തിരച്ചിൽ

യാളുടെ അച്ഛൻ മനോജിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ വളർത്തുനായകളെ തുറന്നുവിട്ട ശേഷം രക്ഷപ്പെട്ട കഞ്ചാവ് വിൽപ്പനക്കാരനായി തിരച്ചിൽ. വടക്കൻ പറവൂർ സ്വദേശി നിഥിനു വേണ്ടിയാണ് തിരച്ചിൽ ഊർജിതമാക്കിയത്. ഇയാളുടെ അച്ഛൻ മനോജിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് എക്സൈസ് ഉദ്യോഗസ്ഥർ വടക്കൻ പറവൂരിലെ നിഥിന്റെ വീട്ടിലെത്തിയത്. അധികൃതരെ കണ്ടയുടൻ നിഥിൻ വളർത്തുനായ്ക്കളെ തുറന്ന് വിട്ട് വീടിനകത്തേക്ക് ഓടിക്കയറി. തുടര്‍ന്ന് വീടിന്റെ മുകളിലെ നിലയിൽ നിന്നും പറമ്പിലേക്ക് ചാടി രക്ഷപ്പെട്ടുകയായിരുന്നു. 

നായ്കളെ കൂട്ടിൽ കയറ്റാൻ എക്സൈസ് ഉദ്യേഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ഏറെ സമയമെടുത്താണ് മനോജ് ഇവയെ കൂട്ടിലടച്ചത്. ഇതിനകം നിഥിൻ രക്ഷപ്പെട്ടിരുന്നു. വീട്ടിൽ പരിശോധന നടത്താൻ മനോജ്  ആദ്യം അനുവദിച്ചില്ല. പിന്നീട് രണ്ട് കിലോ ക‍ഞ്ചാവും ത്രാസും എക്സൈസ് നിഥിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് കണ്ടെടുത്തിരുന്നു. വീട്ടിലെ രണ്ട് ഇരുചക്ര വാഹനങ്ങളിൽ നിന്നും ലഹരി മരുന്ന് കണ്ടെത്തിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com