നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകി‌യ നാലം​ഗ സംഘം അറസ്റ്റിൽ, ഫ്ളാറ്റിൽ നിന്ന് 500 വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തു

അഞ്ഞൂറോളം വ്യാജ സർട്ടിഫിക്കറ്റുകളും ഇവ  നിർമിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്ററുകളും കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു
നിഖില്‍ തോമസ്/ ഫയൽ
നിഖില്‍ തോമസ്/ ഫയൽ

കൊച്ചി: കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിന് ഉൾപ്പടെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ സംഘം അറസ്റ്റിൽ. ചെന്നൈയിൽ നിന്നാണ് നാലം​ഗ സംഘത്തെ പിടിച്ചത്. തമിഴ്നാട് സ്വദേശികളായ മുഹമ്മദ് റിയാസ്, എം. മേഘേശ്വരൻ, ആന്ധ്ര സ്വദേശികളായ ഋഷികേശ് റെഡ്‌ഡി, ദിവാകർ റെഡ്‌ഡി എന്നിവരാണ് പിടിയിലായത്. 

ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് ഡിസിപി എൻ. എസ്. നിഷയുടെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റിനെ പിടികൂടിയത്. ഇവരുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അഞ്ഞൂറോളം വ്യാജ സർട്ടിഫിക്കറ്റുകളും ഇവ  നിർമിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്ററുകളും കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. അമേരിക്കൻ കോൺസുലേറ്റിന്റെ പരാതിയിലാണ് അറസ്റ്റ്.

എംഎസ്എം കോളജിലെ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടെറിയായ നിഖിൽ ബികോം പൂർത്തിയാക്കാതെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അവിടെത്തന്നെ എംകോം പ്രവേശനം നേടുകയായിരുന്നു. അറസ്റ്റിലായ റിയാസ് ആണ്  ഛത്തീസ്ഗഡ് കലിംഗ സർവകലാശാലയുടെ വ്യാജ ബികോം സർട്ടിഫിക്കറ്റ് നിഖിലിനു നിർമിച്ചു കൈമാറിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com