തടവുകാരുടെ ബുദ്ധിമുട്ടുകള്‍ അവര്‍ക്കേ അറിയൂ, 'മതിലുകള്‍' നോവല്‍ ഓര്‍മിപ്പിച്ച് ഹൈക്കോടതി

അവരുടെ ബുദ്ധിമുട്ടുകള്‍ അവര്‍ക്ക് മാത്രമേ മനസിലാക്കാനാകൂ എന്നും കോടതി പറഞ്ഞു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: മികച്ച താമസസൗകര്യവും സുരക്ഷയും ഭക്ഷണവുമൊക്കെ ലഭിച്ചാലും തടവുകാര്‍ എന്നും തടവുകാരായിരിക്കുമെന്നും അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കാനാകില്ലെന്നും ഹൈക്കോടതി. അവരുടെ ബുദ്ധിമുട്ടുകള്‍ അവര്‍ക്ക് മാത്രമേ മനസിലാക്കാനാകൂ എന്നും കോടതി പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ എന്ന നോവലിലെ കഥാസന്ദര്‍ഭം ഓര്‍മിപ്പിച്ച് ആണ് കോടതി ഉത്തവ്. 

വിയ്യൂര്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന തൃശ്ശൂര്‍ സ്വദേശി മനോജിന് താത്കാലികപരോള്‍ അനുവദിക്കുന്ന ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം. മനോജിന് താല്‍ക്കാലിക പരോളും കോടതി അനുവദിച്ചു നല്‍കി. 

ലൈഫ് പദ്ധതിയുടെ ഭാഗമായി വീട് ലഭിച്ച മനോജിന് അതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് താല്‍ക്കാലിക പരോള്‍ അനുവദിച്ചത്. താല്‍ക്കാലിക പരോളിനുള്ള അപേക്ഷ ജയില്‍ അധികൃതര്‍ നിഷേധിച്ചതിനെത്തുടര്‍ന്ന് ഭാര്യ രമയാണ് ഹൈക്കോടതിയെ സമീപിച്ചത്. കൊടുങ്ങല്ലൂര്‍ താലൂക്കിലെ എടവിലങ്ങ് ഗ്രാമപ്പഞ്ചായത്തിലെ ലൈഫ് പദ്ധതിയില്‍ മനോജിനും വീട് ലഭിച്ചിരുന്നു. ഇതിന്റെ നടപടി പൂര്‍ത്തിയാക്കാന്‍ മനോജ് നേരിട്ടെത്തണം. 

എന്നാല്‍ മനോജിന് താത്കാലിക പരോള്‍ അനുവദിക്കുന്നത് അയാളുടെ ജീവനുപോലും ഭീഷണിയാണെന്നും വീട് നിര്‍മിക്കുന്നതിനായുള്ള യാതൊരുപ്രവര്‍ത്തനവും നടക്കുന്നില്ലെന്നുമാണ് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്. ഇക്കാര്യം സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് റിപ്പോര്‍ട്ട് അത്ഭുതപ്പെടുത്തുവെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. താത്കാലികപരോള്‍ അനുവദിക്കുന്ന തടവുകാരന്റെ ജീവന്‍ സംരക്ഷിക്കാനായില്ലെങ്കില്‍ തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി തത്സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com