തൃശൂര്‍: തൃശൂര്‍ എടത്തിരുത്തി ചൂലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാരായ വലപ്പാട് സ്വദേശി ഗോപാലകൃഷ്ണനും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം.
ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. എയര്‍പോര്‍ട്ടില്‍ പോയി മടങ്ങി വരികയായിരുന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ മുന്‍ഭാഗത്തു നിന്നും പുക ഉയരുന്നതു കണ്ട് വാഹനം നിര്‍ത്തി പുറത്തിറങ്ങിയതു കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.
കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനുള്ള കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക