കാലിക്കറ്റ് സര്‍വകലാശാലയില്‍ നാളെ കനത്ത സുരക്ഷ; 2000 പൊലീസുകാരെ വിന്യസിക്കാന്‍ തീരുമാനം

വിദ്യാര്‍ഥികളേയും ജീവനക്കാരേയും പൊതുജനങ്ങളേയും പ്രവേശിപ്പിക്കുന്നത് മറ്റ് വഴികളിലൂടെയായിരിക്കും. 
കാലിക്കറ്റ് സര്‍വകലാശാല
കാലിക്കറ്റ് സര്‍വകലാശാല

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയില്‍ നാളെ കനത്ത സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനം.  പ്രധാന കവാടത്തിലെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. രണ്ടായിരത്തിലധികം പൊലീസുകാരെ വിന്യസിക്കും. വിദ്യാര്‍ഥികളേയും ജീവനക്കാരേയും പൊതുജനങ്ങളേയും പ്രവേശിപ്പിക്കുന്നത് മറ്റ് വഴികളിലൂടെയായിരിക്കും. 

കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ ഉയര്‍ത്തിയ ബാനര്‍ ഗവര്‍ണറുടെ നിര്‍ദേശപ്രകാരം പൊലീസ് നീക്കം ചെയ്യുകയും ഒരു മണിക്കൂറിന് ശേഷം എസ്എഫ്‌ഐ വീണ്ടും ബാനര്‍ ഉയര്‍ത്തുകയും ചെയ്തു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ നേതൃത്വത്തിലാണ് വീണ്ടും ബാനര്‍ ഉയര്‍ത്തിയത്. ഗവര്‍ണറുടെ നാളത്തെ സെമിനാറില്‍ പ്രതിഷേധിക്കാനാണ് എസ്എഫ്‌ഐ തീരുമാനം.

ഇന്ന് രാവിലെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതി്‌ഷേധ സൂചകമായി എസ്എഫ്‌ഐ ബാനറുകള്‍ ഉയര്‍ത്തിയത്. രാത്രി സര്‍വകലാശാലയിലെത്തിയ ഗവര്‍ണര്‍ പൊലീസ് ഉദ്യോഗസ്ഥരോട് ബാനര്‍ നീക്കാത്തതില്‍ കയര്‍ത്ത് സംസാരിച്ചു. തുടര്‍ന്നാണ് പൊലീസ് ബാനര്‍ നീക്കിയത്. നാടകീയമായ സംഭവങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും ഗവര്‍ണറുടെ പ്രവൃത്തിക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com