പൂക്കടയില്‍ നിന്ന് പൂക്കള്‍ എടുത്തതിന് കൊന്നു; ഒന്നാം പ്രതിക്ക് ജീവപര്യന്തം, 8 പ്രതികള്‍ക്ക് 28 വര്‍ഷം തടവ്

എട്ട് പ്രതികള്‍ക്ക് എതിരെ വധശ്രമക്കുറ്റവും കോടതി ചുമത്തി 28.5 വര്‍ഷം കഠിന തടവും 67,500 രൂപ പിഴയും ശിക്ഷ വിധിച്ചു.
ശിക്ഷിക്കപ്പെട്ട പ്രതികള്‍
ശിക്ഷിക്കപ്പെട്ട പ്രതികള്‍

തിരുവനന്തപുരം: ആറ്റുകാല്‍ മണക്കാട് സതീഷ് നിവാസില്‍ അയ്യപ്പനാശാരിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അനില്‍ കുമാറിന് ജീവപര്യന്തം കഠിന തടവ്  ശിക്ഷ. 6,17500 രൂപ പിഴയ്ക്ക് പുറമെ 28.5 വര്‍ഷം അധിക തടവുമുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ അഞ്ച് വര്‍ഷം അധിക തടവ് അനുഭവിക്കണം. പൂക്കടയില്‍ നിന്ന് പൂക്കള്‍ എടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

എട്ട് പ്രതികള്‍ക്ക് എതിരെ വധശ്രമക്കുറ്റവും കോടതി ചുമത്തി 28.5 വര്‍ഷം കഠിന തടവും 67,500 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലപ്പെട്ട അയ്യപ്പനാശാരിയുടെ മകന്‍ സതീഷിനെയും സഹോദരന്‍ രാജഗോപാലാശാരിയെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് മറ്റ് പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയത്. കളിപ്പാന്‍കുളം കഞ്ഞിപുരയില്‍ സ്വദേശി ഉപ്പ് സുനി എന്ന സുനില്‍കുമാര്‍, സഹോദരന്‍ അനില്‍കുമാര്‍, തോപ്പുവിളാകം സ്വദേശി മനോജ്, കളിപ്പാന്‍കുളം കഞ്ഞിപുരയില്‍ സന്തോഷ് എന്ന പ്രതീഷ്, ഗോവര്‍ദ്ധന്‍ എന്ന സതീഷ് കുമാര്‍, തോപ്പുവിളാകം സ്വദേശികളായ സന്തോഷ്, ബീഡി സന്തോഷ് എന്ന സന്തോഷ്, കളിപ്പാന്‍കുളം ഉണ്ണി, എന്നിവരാണ് മറ്റു പ്രതികള്‍. 

ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പ്രസൂന്‍ മോഹനാണ് പ്രതികളെ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദ്ദീന്‍ ഹാജരായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com