തദ്ദേശസ്ഥാപനങ്ങളിൽ അപേക്ഷ നൽകിയാൽ ഉടൻ നടപടി; കെ-സ്മാർട്ട് ജനുവരി ഒന്നുമുതൽ

ആപ്ലിക്കേഷൻ നിലവിൽ വരുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജ​നു​വ​രി ഒ​ന്നു​മു​ത​ൽ കെ-​സ്മാ​ർ​ട്ട്​ എ​ന്ന പേ​രി​ൽ സം​യോ​ജി​ത സോ​ഫ്​​റ്റ്​​വെ​യ​ർ സം​വി​ധാ​നം നി​ല​വി​ൽ ​വ​രും. 'കേരളസൊല്യൂഷൻ ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻഫർമേഷൻ (കെ-സ്മാർട്ട്) സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ നിലവിൽ വരുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

കൊച്ചി കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ രാവിലെ 10നാണ് ഉദ്ഘാടന ചടങ്ങ്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രിമാർ, എംപി, എം.എൽ.എ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും കോ​ര്‍പ്പ​റേ​ഷ​നു​ക​ളി​ലു​മാ​ണ്​ ആ​ദ്യഘട്ടം പദ്ധതി ആ​രം​ഭി​ക്കു​ക. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ലഭ്യമാകും. 

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യും സു​താ​ര്യ​ത​യും വ​ർ​ധി​പ്പി​ക്കാ​നും അ​ഴി​മ​തി ഇ​ല്ലാ​താ​ക്കാ​നും പൗ​ര​ന്മാ​ർ​ക്ക് സേ​വ​നം അ​തി​വേ​ഗം ല​ഭ്യ​മാ​ക്കാ​നും കെ സ്മാർട്ടി​ലൂ​ടെ ക​ഴി​യും. ച​ട്ട​പ്ര​കാ​രം അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ച്ചാ​ൽ നി​മി​ഷ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ കെ​ട്ടി​ട പെ​ര്‍മി​റ്റു​ക​ള്‍ ഓ​ൺ​ലൈ​നാ​യി ല​ഭ്യ​മാ​വും. ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രേ​ഷ​ന്‍, ര​ജി​സ്ട്രേ​ഷ​ന്‍ തി​രു​ത്ത​ല്‍ എ​ന്നി​വ ഓ​ൺ​ലൈ​നാ​യി ചെ​യ്യാം. 

സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഇ-​മെ​യി​ലാ​യും വാ​ട്സ്​​ആ​പ്പി​ലൂ​ടെ​യും ല​ഭ്യ​മാ​വും. രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി എ​വി​ടെ​നി​ന്നും ഓ​ണ്‍ലൈ​നാ​യി വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ന്‍ സാ​ധ്യ​മാ​വും. രേ​ഖ​ക​ള്‍ ഓ​ണ്‍ലൈ​നാ​യി സ​മ​ര്‍പ്പി​ച്ച് ലൈ​സ​ന്‍സ് ഓ​ണ്‍ലൈ​നാ​യി സ്വ​ന്ത​മാ​ക്കി സം​രം​ഭ​ക​ർ​ക്ക് വ്യാ​പാ​ര- വ്യ​വ​സാ​യ സ്ഥാ​പ​നം ആ​രം​ഭി​ക്കാം. കെ​ട്ടി​ട ന​മ്പ​റി​നും കെ​ട്ടി​ട നി​കു​തി അ​ട​യ്​​ക്കു​ന്ന​തി​നും പ​രാ​തി​ക​ൾ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ച്ച്​ പ​രി​ഹ​രി​ച്ച് യ​ഥാ​സ​മ​യം പ​രാ​തി​ക്കാ​ര​നെ അ​റി​യി​ക്കു​ന്ന​തി​നും സം​വി​ധാ​ന​മു​ണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com