പുള്ളിമാനെ കുടുക്കിട്ട് പിടിച്ചു; കൊന്ന് ഇറച്ചി വിൽക്കാൻ ശ്രമം; രണ്ടുപേർ പിടിയിൽ

22 കിലോ മാംസവും മറ്റ് അവശിഷ്ടങ്ങളും ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തി
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്

ഇടുക്കി: പുള്ളിമാന്റെ മാംസം വിൽക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ.   രാജാക്കാട് എന്‍ആര്‍  സിറ്റി മൊഹ്‌സില്‍ വീട്ടില്‍ ചന്ദ്രമോഹന്‍ (64), മറയൂര്‍ ആനക്കാല്‍പ്പെട്ടി ജ്യോതി ഹൗസില്‍ കറുപ്പുസ്വാമി (54) എന്നിവരാണ് പിടിയിലായത്. 

22 കിലോ മാംസവും മറ്റ് അവശിഷ്ടങ്ങളും ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തി. മാനിന്റെ തോലും തലയും മുറിച്ചുമാറ്റി കഷണങ്ങളാക്കിയിരുന്നു. 
കെണിവെച്ചു പിടിക്കാൻ ഉപയോ​ഗിച്ച കുടുക്കും, മാംസം മുറിക്കാന്‍ ഉപയോഗിച്ച വാളും മറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. 

ചിന്നവരയിലുള്ള കൃഷിസ്ഥലത്തിന്റെ മേല്‍നോട്ടക്കാരനാണ് ചന്ദ്രമോഹന്‍. ഇയാളും കറുപ്പസ്വാമിയും ചേര്‍ന്ന് കൃഷിയിടത്തിന്റെ സമീപം വരുന്ന പുള്ളിമാനെ പിടിക്കാന്‍ വെള്ളിയാഴ്ചയാണ് കുടുക്കു വെച്ചത്.  ശനിയാഴ്ച മാന്‍ കുടുങ്ങി. രണ്ടുപേരും ചേര്‍ന്ന് അതിനെ കൊന്ന് മാംസം മുറിച്ചെടുത്തു. 

തുടർന്ന് പലരെയും വിളിച്ച് മാൻ ഇറച്ചി കൊടുക്കാനുണ്ടെന്ന് അറിയിക്കുകയായിരുന്നു. കാന്തല്ലൂര്‍ റേഞ്ച് ഓഫീസര്‍ രഘുലാലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com